"പപ്പാ ഞങ്ങൾക്ക് കൊറിയ വിടാൻ കഴിയുന്നില്ല", സഹോദരിമാരുടെ മരണത്തിന് പിന്നിൽ കൊറിയൻ ലവ് ഗെയിം എന്ന് പൊലീസ്

"പപ്പാ,ഞങ്ങൾക്ക് കൊറിയ വിടാൻ കഴിയുന്നില്ല. കൊറിയയാണ് ഞങ്ങളുടെ ജീവിതം. കൊറിയ ഞങ്ങൾക്ക് എല്ലാമാണ്. അതിൽ നിന്ന് ഞങ്ങളെ വേർപെടുത്താൻ കഴിയില്ല. ഞങ്ങൾ അതിനായി ഞങ്ങളുടെ ജീവിതം ഉപേക്ഷിക്കുന്നു" - ഗാസിയാബാദിൽ അപാര്‍ട്മെന്റ് കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്നും ചാടിമരിച്ച സഹോദരിമാര്‍ രക്ഷിതാക്കൾക്കായി അവസാന നിമിഷത്തിൽ കുറിച്ച വരികളാണ്.
"കൊറിയൻ ലവ് ഗെയിം"എന്നറിയപ്പെടുന്ന ടാസ്‌ക് അധിഷ്ഠിത ഇന്ററാക്ടീവ് ആപ്പ് വഴിയുള്ള മാനസിക അടിമത്തമാണ് മൂന്ന് കുട്ടികളെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. ബുധനാഴ്ച പുലര്‍ച്ചെയാണ് അവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഉയരത്തിൽ നിന്നും ചാടിയത്.
കൊറിയൻ ഗെയിം കളിക്കുന്നത് നിർത്താൻ പത്ത് പതിനഞ്ച് തവണ അവരോട് ആവശ്യപ്പെട്ടിരുന്നു.പക്ഷേ അവർ വിസമ്മതിച്ചുവെന്ന്" പെൺകുട്ടിയുടെ പിതാവ് ചേതൻ കുമാർ പൊലീസിനോട് പറഞ്ഞു.
രക്ഷിതാക്കളുടെ നിരോധനമാണ് കുട്ടികളെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ആദ്യം പൊലീസ് കരുതിയത്. ആത്മഹത്യാ കുറിപ്പും മൊബൈലും പരിശോധിച്ചപ്പോഴാണ് ഇവര്‍ എത്രത്തോളം ഈ ഗെയിമിനകത്ത് കുരുങ്ങിയിരുന്നു എന്ന് തിരിച്ചറിയുന്നത്.
നിഷിക (16),പ്രാചി (14),പഖി (12)എന്നീ മൂന്ന് സഹോദരിമാർ ബുധനാഴ്ച രാത്രി അവരുടെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ഗെയിം പെൺകുട്ടികളുടെ പെരുമാറ്റത്തെയും ചിന്താ പ്രക്രിയകളെയും സ്വാധീനിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട് പറയുന്നു.
പെൺകുട്ടികൾ കൊറിയൻ സംസ്കാരത്താൽ തന്നെയും വളരെയധികം സ്വാധീനിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അവരുടെ വീക്ഷണങ്ങളിലും പെരുമാറ്റത്തിലും വരെ കെ പോപ്,കൊറിയൻ ഡ്രാമ സ്വാധീനങ്ങൾ ഉണ്ടായി വന്നിരുന്നു എന്നും പറയുന്നു.
കൊറിയൻ 'ലവ് ഗെയിം'നേരത്തെ ഇത്തരം വാര്‍ത്തകളുടെ പേരിൽ നിരോധിക്കപ്പെട്ട ബ്ലൂ വെയ്ൽ ചലഞ്ചിന് സമാനമായ രീതിയിൽ സ്വാധീനം ചെലുത്തുന്നതാണ്. സ്വയം ഉപദ്രവിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ 50ദിവസത്തിനുള്ളിൽ വർദ്ധിച്ചുവരുന്ന ടാസ്‌ക്കുകളുടെ ഒരു ശ്രേണി സജ്ജമാക്കി മുന്നേറുന്നതാണ് ബ്ലു വെയിൽ. ഗെയിമിന്റെ അന്തിമ സമാപനത്തിൽ അപകടകരമായ പെരുമാറ്റത്തെയും സ്വയം നശിപ്പിക്കലിനെയും പ്രോത്സാഹിപ്പിക്കുന്നു.
Related News
എന്നാൽ ലവ് ഗെയിമിൽ സ്വന്തമായി ഒരു അവതാറിനെ കൂട്ട് കിട്ടുകയാണ്. അതിനോടൊപ്പം നിത്യ ജീവിതവും ചിന്തകളും എല്ലാം കൊരുത്തിടപ്പെടുന്നു. കൊറിയൻ ഗെയിം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമാനമായ പ്രായപരിധിയിലുള്ളവരെയാണ്. ഒരു മായിക ലോകത്ത് കൂട്ടുകെട്ടുമായി കുരുക്കപ്പെടുന്നു.
"We Are Not Indians, We Are Koreans" എന്നറിയപ്പെടുന്ന "Korean Love Game" പ്രധാനമായും സോഷ്യൽ മീഡിയയിലൂടെയും മെസേജിംഗ് ആപ്പുകളിലൂടെയും പ്രചരിക്കുന്ന ഒരു ഓൺലൈൻ ഗെയിമാണ്. ഗെയിമിൽ, ഒരു കൊറിയൻ അല്ലെങ്കിൽ വിദേശ ആൺകുട്ടിയുടെയോ പെൺകുട്ടിയുടെയോ വേഷം ധരിച്ച ഒരാൾ നമ്മെ സൗഹൃദത്തിലോ പ്രണയത്തിലോ എത്തിച്ചാണ് സംഭാഷണങ്ങൾ ആരംഭിക്കുന്നത്.
തുടക്കത്തിൽ കളിക്കാർക്ക് വിശ്വാസം വളർത്തിയെടുക്കാൻ ലളിതമായ ജോലികൾ നൽകുന്നു, എന്നാൽ അവ ക്രമേണ കൂടുതൽ ആവശ്യപ്പെടുന്നതായിത്തീരുന്നു. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു. ചില സന്ദർഭങ്ങളിൽ, കളിക്കാർ ടാസ്‌ക്കുകൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടാൽ ഭീഷണികളോ നിർബന്ധമോ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ഗാസിയാബാദ് സഹോദരിമാരുടെ ദാരുണമായ മരണങ്ങളിൽ സമ്മർദ്ദം, പെരുമാറ്റ പ്രശ്നങ്ങൾ, മാനസിക ക്ലേശം എന്നിവയെല്ലാം സ്വാധീനിച്ചതായി പൊലീസ് പറയുന്നു.










0 comments