ad
Deshabhimani

പശ്ചിമേഷ്യൻ പ്രതിസന്ധി: രാജ്യത്ത് ഇന്ധനവില കൂടിയേക്കുമെന്ന് ആർബിഐ ഗവർണർ

fuel price
വെബ് ഡെസ്ക്

Published on May 14, 2026, 07:24 AM | 1 min read

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം ചെറുക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടതോടെ ഇന്ത്യ കടുത്ത ഉ‍ൗർജപ്രതിസന്ധിയിലേക്കും സാമ്പത്തികതകർച്ചയിലേക്കും കൂപ്പുകുത്തുമെന്ന്‌ ആശങ്ക. പ്രതിസന്ധി തുടരുകയാണെങ്കിൽ പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. സ്വിറ്റ്സർലൻഡിൽ സ്വിസ് നാഷണൽ ബാങ്കും അന്താരാഷ്ട്ര നാണയനിധിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ചരക്കുനീക്കത്തിലെ തടസ്സം ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ നിലവിലുള്ള ഊർജ പ്രതിസന്ധി കൂടുതൽ വഷളാകുകയാണെങ്കിൽ ഇന്ധന വില മാറ്റമില്ലാതെ നിലനിർത്താൻ സർക്കാരിന് കഴിയില്ലെന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു.


രാജ്യത്തെ മിക്ക നഗരങ്ങളിലും എൽപിജി ക്ഷാമം ഇപ്പോൾത്തന്നെ രൂക്ഷമാണ്‌. ആഗോള എണ്ണ കരുതൽശേഖരം എട്ടുവർഷത്തെ ഏറ്റവും കുറഞ്ഞ അളവിലായെന്നാണ്‌ റിപ്പോർട്ട്‌. ഫെബ്രുവരിയിൽ 105 ദിവസത്തെ സ്‌റ്റോക്കുണ്ടായിരുന്നത്‌ മെയ്‌ അവസാനത്തോടെ 98 ദിവസമായി ചുരുങ്ങിയെന്ന്‌ ബഹുരാഷ്ട്ര സാമ്പത്തികസേവന കന്പനി ഗോൾഡ്‌മാൻ സാച്ച്‌സ്‌ റിപ്പോർട്ടിൽ പറയുന്നു.


എണ്ണ കമ്പനികൾ പ്രതിദിനം ആയിരം കോടി നഷ്ടത്തിലാണ്‌ പ്രവർത്തിക്കുന്നതെന്ന സർക്കാരിന്റെ അവകാശവാദം പെട്രോൾ, ഡീസൽ, എൽപിജി വില വർധിപ്പിക്കാനുള്ള നീക്കത്തിന്‌ മുന്നോടിയാണ്‌. ഇന്ധനവില വർധനയോടെ വിലക്കയറ്റം പിടിവിടും. രൂപയുടെ മൂല്യം പിടിച്ചുനിർത്താനുള്ള പെടാപ്പാടും ഇറക്കുമതി ചെലവിലുണ്ടായ വർധനയും വിദേശനാണ്യശേഖരത്തിൽ ഉണ്ടാക്കിയിട്ടുള്ള ഇടിവ്‌ ആശങ്കാജനകമാണ്‌. കോവിഡ്‌കാല പ്രതിസന്ധികളിൽനിന്ന്‌ കരകയറിയിട്ടില്ലാത്ത രാജ്യം ഇ‍ൗ ആഘാതം എങ്ങനെ താങ്ങുമെന്ന ആശങ്ക വ്യാപകമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home