ad
Deshabhimani

ഇന്ധന പ്രതിസന്ധി; സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

Air india.jpg
വെബ് ഡെസ്ക്

Published on May 13, 2026, 06:22 PM | 1 min read

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. ആഗോളതലത്തിലെ വ്യോമമേഖലാ നിയന്ത്രണങ്ങളും, കുതിച്ചുയരുന്ന ഇന്ധനവിലയും കണക്കിലെടുത്താണ് തീരുമാനം. ജൂൺ മുതൽ ആ​ഗസ്ത് വരെയാണ് വിമാന സർവീസുകളിൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


ഡൽഹി-ഷിക്കാഗോ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. സാൻ ഫ്രാൻസിസ്കോ, ടൊറന്റോ, വാൻകൂവർ സർവീസുകളുടെ എണ്ണം കുറച്ചു. എന്നാൽ മുംബൈ-ന്യൂവാർക്ക് സർവീസുകൾ വർദ്ധിപ്പിച്ചു. ഡൽഹിയിൽ നിന്ന് പാരീസ്, കോപ്പൻഹേഗൻ, വിയന്ന, സൂറിച്ച്, റോം, മിലാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും കുറച്ചു. മെൽബൺ, സിഡ്നി സർവീസുകളും വെട്ടിക്കുറച്ചവയിൽ ഉൾപ്പെടുന്നു.


ഡൽഹി-ഷാങ്ഹായ്, ചെന്നൈ-സിംഗപ്പൂർ, മുംബൈ-ധാക്ക സർവീസുകൾ ആഗസ്ത് വരെ പൂർണ്ണമായും നിർത്തിവച്ചു. സിംഗപ്പൂർ, ബാങ്കോക്ക്, കാഠ്മണ്ഡു, കൊളംബോ റൂട്ടുകളിലെ സർവീസുകളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്തി. സർവീസുകൾ റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ബദൽ വിമാനങ്ങൾ, സൗജന്യ തീയതി മാറ്റം അല്ലെങ്കിൽ മുഴുവൻ തുകയുടെ റീഫണ്ട് (Full Refund) എന്നിവ എയർ ഇന്ത്യ ഉറപ്പ് നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home