ad
Deshabhimani

ബലാത്സം​ഗത്തിനിരയായ നാലുവയസുകാരിക്ക് ചികിത്സ നിഷേധിച്ചു; മകളുടെ മരണത്തില്‍ ആരോപണവുമായി പിതാവ്

rape case
വെബ് ഡെസ്ക്

Published on Jun 18, 2026, 03:24 PM | 1 min read

ഗാസിയാബാദ് : ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട നാലുവയസുകാരിയായ തന്റെ മകൾക്ക് ചികിത്സ നിഷേധിച്ചുവെന്ന ആരോപണവുമായി പിതാവ്.


മാർച്ച് 16ന് ​ഗാസിയാബാദിലാണ് നാലുവയസുകാരി പീഡനത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ടത്. മകളെ ചികിത്സിക്കാൻ രണ്ട് സ്വകാര്യ ആശുപത്രികൾ തയ്യാറായില്ലായെന്നും മണിക്കൂറുകളോളം കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നുമാണ് പിതാവ് ആരോപിക്കുന്നത്. ഖജൻ സിങ് മാൻവി ഹെൽത്ത് കെയർ, സെന്റ് ജോസഫ് ആശുപത്രി എന്നീ രണ്ട് ആശുപത്രികളിലാണ് കുട്ടിയെ കൊണ്ടുപോയതെന്നും സമയത്തിന് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും പിതാവ് പറയുന്നു.


മാർച്ച് 16ന് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ ​ഗൗരവ് എന്നയാൾ മിഠായി നൽകാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കൊണ്ടുപോവുകയും പീഡനത്തിനിരയാക്കിയ ശേഷം ഇഷ്ടിക ഉപയോ​ഗിച്ച് ആക്രമിക്കുകയുമായിരുന്നു. ജൂൺ 16ന് സുപ്രീം കോടതി കേസ് പരി​ഗണിക്കുകയും ആശുപത്രികളുടെ ഭാ​ഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home