ad
Deshabhimani

എംബിബിഎസ്‌ ഇന്റേൺഷിപ്പ് സ്റ്റൈപ്പൻഡ് വർദ്ധനവ്: കേന്ദ്രത്തിന്റെ പരിഗണനയിലെന്ന് വിവരാവകാശ രേഖ

NRi quota Mbbs Admission

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 18, 2026, 03:45 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർക്കാർ മെഡിക്കൽ കോളേജുകളിലെയും എയിംസ് സ്ഥാപനങ്ങളിലെയും എംബിബിഎസ് ഇന്റേൺഷിപ്പ് സ്റ്റൈപ്പൻഡ് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിൽ.


രണ്ട് വർഷത്തിലൊരിക്കൽ സ്റ്റൈപ്പൻഡ് പുതുക്കുന്ന പതിവ് തെറ്റിയതിനെത്തുടർന്ന് സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.


സ്റ്റൈപ്പൻഡ് പരിഷ്കരണവുമായി ബന്ധപ്പെട്ട നിർദ്ദേശം നിലവിൽ മന്ത്രാലയത്തിന്റെ പരിശോധനയിലാണെന്നും നയപരമായ തീരുമാനത്തിന് പിന്നാലെ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.


ആറു വർഷമായി കൃത്യമായി പിന്തുടർന്നുപോന്ന രണ്ട് വർഷത്തെ പുതുക്കൽ ചക്രമാണ് ഇത്തവണ മുടങ്ങിയത്. ഔദ്യോഗിക രേഖകൾ പ്രകാരം 2018 ജനുവരിയിൽ സ്റ്റൈപ്പൻഡ് 23,500 രൂപയായും, 2020-ൽ 26,300 രൂപയായും ഉയർത്തിയിരുന്നു.


ഒടുവിൽ 2022 ജനുവരിയിലാണ് ഇത് 30,070 രൂപയായി പുതുക്കിയത്. എന്നാൽ അതിനുശേഷം കഴിഞ്ഞ നാല് വർഷമായി വർദ്ധനവ് ഉണ്ടായിട്ടില്ല. 2022-ന് ശേഷം സ്റ്റൈപ്പൻഡ് പുതുക്കാത്തതിൽ ഇന്റേൺസ് പ്രതിഷേധത്തിലായിരുന്നു.


പുതിയ വിവരാവകാശ വെളിപ്പെടുത്തൽ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home