Deshabhimani

മണിപ്പൂരിൽ വാഹനങ്ങൾക്ക് നേരെ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു

manipur
വെബ് ഡെസ്ക്

Published on Nov 13, 2026, 06:46 PM | 1 min read

ഇംഫാൽ: മണിപ്പൂരിൽ ഇംഫാൽ–ഉഖ്രുൽ റോഡിലെ ന്യൂ ഹെവൻ മേഖലയിൽ സായുധ സംഘം നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ഇംഫാലിലേക്ക് രണ്ട് വാഹനങ്ങളിലായി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരാണ് ആക്രമണത്തിന് ഇരയായത്. നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ട് വാഹനങ്ങളുടെയും മുൻവശത്തെ ചില്ലുകളിൽ വെടിയുണ്ടകൾ ഏറ്റ പാടുകളുണ്ട്.


ഷാങ്ഷാക്ക് ഗ്രാമവാസികളായ കപാങ്ഖുയി ആർ എസ് , ഹാവോലീല ആർ എസ് എന്നിവരും, താഷർ ഗ്രാമവാസികളായ ഓഗസ്റ്റ് ൻഗാലുങ് , ഖാൻമില എന്നിവരുമാണ് കൊല്ലപ്പെട്ടത്. ഷാങ്ഷാക്ക് സ്വദേശികൾ സഹോദരങ്ങളും താഷർ സ്വദേശികൾ അമ്മയും മകനുമാണ്. രണ്ട് പേർ മാരുതി സ്വിഫ്റ്റ് കാറിലും, മറ്റ് രണ്ട് പേർ ബൊലേറോ വാഹനത്തിലുമാണ് സഞ്ചരിച്ചിരുന്നത്.


മണിപ്പൂരിലെ താഴ്‌വരയിലുള്ള മെയ്തി വിഭാഗവും മലയോര മേഖലയിലുള്ള കുക്കി വിഭാഗവും തമ്മിൽ 2023 മെയ് മാസം ആരംഭിച്ച വംശീയ സംഘർഷം ഇപ്പോഴും തുടരുകയാണ്. ഈ സംഘർഷങ്ങളിൽ ഇതുവരെ 306 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെടുകയും 49 പേരെ കാണാതാവുകയും ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഈ വർഷം ഫെബ്രുവരി മുതൽ മലയോര ജില്ലകളിൽ കുക്കി, നാഗാ വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home