ad
Deshabhimani

അമ്മയുമായി തർക്കം; ജയ്പൂരിൽ അഞ്ച് വയസുകാരിയെ അയൽവാസി കൊലപ്പെടുത്തി

crime scene
വെബ് ഡെസ്ക്

Published on Jun 13, 2026, 09:05 PM | 1 min read

ജയ്പൂർ : ജയ്പൂരിൽ കാണാതായി മണിക്കൂറുകൾക്ക് ശേഷം അഞ്ച് വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. ഹർമര പ്രദേശത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും പിന്നീട് പൊലീസിൽ അറിയിക്കുകയും ചെയ്തു. തിരച്ചിലിനിടെ, അയൽവാസിയുടെ വീട്ടിൽ നിന്ന് പുതപ്പിൽ പൊതിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി അഡീഷണൽ ഡിസിപി (വെസ്റ്റ്) രാജേഷ് ഗുപ്ത പറഞ്ഞു.


പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത് പെൺകുട്ടിയുടെ അമ്മയുമായി പ്രതിക്ക് തർക്കമുണ്ടായിരുന്നുവെന്നും പ്രതികാരമായി പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


പെൺകുട്ടിയുടെ അമ്മയുമായി പ്രതിക്ക് തർക്കമുണ്ടായിരുന്നുവെന്നും പ്രതികാരമായി പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home