ad
Deshabhimani

ആർഎസ്‌എസ്‌ പരിപാടിയിൽ കേരള വി സി

kerala v c at rss programme

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Jun 13, 2026, 09:40 PM | 1 min read

തിരുവനന്തപുരം : ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ സംഘടിപ്പിച്ച സംഘപരിവാർ പരിപാടിയിൽ കേരള സര്‍വകലാശാല വൈസ്‌ചാൻസിലർ അതിഥിയായി പങ്കെടുത്തു. എംജി സർവകലാശാല വി സിയും ചടങ്ങില്‍ പങ്കെടുത്തു. രണ്ടുപേരും ഒ‍ൗദ്യോഗിക വാഹനത്തിലാണ്‌ എത്തിയത്‌. എം ജി സർവകലാശാല വൈസ്ചാൻസിലർ പ്രൊഫ. ഡി മാവൂത്‌, കേരള സർവകലാശാല വൈസ്‌ ചാൻസിലർ മോഹനൻ കുന്നുമ്മൽ എന്നിവരാണ്‌ ചട്ടവിരുദ്ധമായി പങ്കെടുത്ത്‌. ഗവർണറുടെ പ്രസ്‌ സെക്രട്ടറി ഹരി എസ്‌ കർത്തയും പങ്കെടുത്തു.


ആർഎസ്‌എസ്‌ നൂറാംവാർഷികത്തോടനുബന്ധിച്ച്‌ കവടിയാറിലെ ഉദയ പാലസ് ആഡിറ്റോറിയത്തിൽ മോഹൻ ഭാഗവത്‌ സംഘടിപ്പിച്ച ‘പ്രഭാഷണ സഭ’യിൽ പങ്കെടുക്കാനാണ്‌ ഇരുവരും എത്തിയത്‌. പരിപാടിയിൽ മാധ്യമങ്ങൾക്ക്‌ പ്രവേശനം അനുവദിച്ചിരുന്നില്ല. ഈ പരിപാടിയിലാണ് കേരളത്തിലെ രണ്ട് സർവകലാശാലകളിലെ വി സിമാർ ചട്ടം കാറ്റിൽപ്പറത്തി പങ്കെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home