ഡൽഹി കെട്ടിടദുരന്തം; 5 മരണം

ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി : തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ ഡൽഹി സർവകലാശാലാ വിദ്യാർഥികളടക്കം താമസിക്കുന്ന അഞ്ചുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. നാൽപതിലധികം വിദ്യാർഥികൾ കെട്ടിടത്തിൽ താമസിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. അവശിഷ്‌ടങ്ങൾക്കിടയിൽനിന്ന് പത്തോളം ആളുകളെ രക്ഷപ്പെടുത്തി. പലരുടെയും നില ഗുരുതരം. രക്ഷാപ്രവർത്തനം തുടരുകയാണ്. 50 വർഷം പഴക്കമുള്ളതാണ് കെട്ടിടം.
ഞായർ പകൽ ഒന്നരയോടെയാണ് ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിനടുത്ത് ആൺകുട്ടികൾ താമസിക്കുന്ന ‘ഹോസ്റ്റൽ ഡേസ്’ എന്ന പിജി ഹോസ്റ്റൽ കെട്ടിടം തകർന്നത്. 15 മുറികളുണ്ടായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്താൻ വൈകിയതോടെ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരും പങ്കാളികളായി.
ബിജെപിയുടെ ട്രിപ്പിൾ എൻജിൻ സർക്കാരിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമാണ് അപകടം. വിമർശമുയർന്നതോടെ മാധ്യമപ്രവർത്തകർ സ്ഥലത്തെത്തുന്നത് പൊലീസ് തടഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി സർക്കാർ പ്രത്യേകസമിതി രൂപീകരിച്ചു. കെട്ടിട ഉടമ ആനന്ദ് ബൻസാലിനെതിരെ കേസെടുത്തു.









0 comments