ad
Deshabhimani

വിജയക്കൊടി നാട്ടാൻ എൽഡിഎഫ്‌

ldf

ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനംചെയ്ത സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
വി എൻ വാസവനും സ്ഥാനാർഥി മഞ്ജു സുജിത്തും ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 02:17 AM | 1 min read

തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത്‌ തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിന്‌ സർവസജ്ജമായി എൽഡിഎഫ്‌. വിപുലമായ പ്രചാരണപ്രവർത്തനങ്ങൾക്ക്‌ രൂപം നൽകി ആവേശകരമായ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ചേർന്നു. പ്രാദേശികമായ വികസനവിഷയങ്ങളും പൊതുരാഷ്‌ട്രീയവും പ്രചാരണത്തിൽ ചർച്ചയാകും. യുഡിഎഫ്‌ ക്യാമ്പിൽ തർക്കം തുടരുമ്പോൾ, എൽഡിഎഫ്‌ ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്‌. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം മഞ്‌ജു സുജിത്താണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. മികച്ച പ്രവർത്തനപരിചയമുള്ള മഞ്‌ജുവിന്റെ ജനപ്രീതി എൽഡിഎഫിന്‌ മേൽക്കൈ നൽകുന്നുണ്ട്‌. മുമ്പ്‌ ജില്ലാ പഞ്ചായത്തംഗമായിരുന്നപ്പോൾ നാടിന്റെ പ്രശ്‌നങ്ങളിൽ കൃത്യമായി ഇടപെട്ട്‌ പൊതുപ്രവർത്തനത്തിൽ മഞ്‌ജു സുജിത്ത്‌ മികവ്‌ തെളിയിച്ചിട്ടുണ്ട്‌. 2020–2025 കാലളവിൽ വികസന സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. എൽഡിഎഫിന്റെ വികസനനയങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കുന്ന തരത്തിലുള്ള പ്രചാരണപ്രവർത്തനങ്ങൾക്കാണ്‌ തുടക്കമായിരിക്കുന്നത്‌. സംസ്ഥാനത്ത്‌ യുഡിഎഫ്‌ നടത്തുന്ന ഭരണത്തിലെ കാപട്യങ്ങളും തുറന്നുകാട്ടും. കുന്നുംപുറത്ത്‌ നടന്ന എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ്‌ ചങ്ങനാശേരി മണ്ഡലം കൺവീനർ ലാലിച്ചൻ കുന്നിപ്പറമ്പിൽ അധ്യക്ഷനായി. എൽഡിഎഫ്‌ ജില്ലാ കൺവീനർ ലോപ്പസ്‌ മാത്യു, സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, നേതാക്കളായ ലാലിച്ചൻ ജോർജ്‌, കെ എം രാധാകൃഷ്‌ണൻ, കൃഷ്‌ണകുമാരി രാജശേഖരൻ, കെ രാജേഷ്‌, എൻ ജയരാജ്‌, സി കെ ശശിധരൻ, കെ മാധവൻപിള്ള, സണ്ണി തോമസ്‌, മാത്യൂസ്‌ ജോർജ്‌, കെ ഡി സുഗതൻ, കെ സി ജോസഫ്‌, ഗോപാലകൃഷ്‌ണ പിള്ള, മൻസൂർ പുതുവീട്‌, നവാസ്‌ ചുടുകാട്‌, സജി ആലുംമൂട്ടിൽ, എൻ രാജു, സ്ഥാനാർഥി മഞ്‌ജു സുജിത്ത്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home