ad
Deshabhimani

എടിഎം കൗണ്ടർ കൊള്ളയടിക്കുന്നതിനിടെ തീപിടിത്തം; കവർച്ചാസംഘം ഓടി രക്ഷപ്പെട്ടു

theft
വെബ് ഡെസ്ക്

Published on Jun 11, 2026, 09:48 PM | 1 min read

മം​ഗളൂരു : കൊപ്പൽ ടൗണിലെ ഹോസ്പെട്ട് റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടർ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ തീപിടിത്തം. പിന്നാലെ കവർച്ചാസംഘം ഓടി രക്ഷപ്പെട്ടു.


ബുധനാഴ്ച പുലർച്ചയാണ് സംഭവം. അ‍ജ്ഞാതരായ അക്രമികൾ, ​ഗ്യാസ് കട്ടർ ഉപയോ​ഗിച്ച് എടിഎം മെഷീൻ തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിച്ചത്. കൃത്യം നടത്തുന്നതിന് മുൻപ് സിസിടിവിയിൽ കറുത്ത ദ്രാവകം തളിച്ച ശേഷം, ​ഗ്യാസ് കട്ടർ ഉപയോ​ഗിച്ച് എടിഎമ്മിന്റെ ആദ്യത്തെ ഇരുമ്പുവാതിൽ മുറിക്കാൻ ശ്രമിച്ചു.


എന്നാൽ, കട്ടിങ്ങ് ഉപകരണങ്ങൾ‌ മൂലമുണ്ടായ ചൂട് കാരണം തീപിടിത്തമുണ്ടാവുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ കവർച്ച സംഘം ഓടി രക്ഷപ്പെട്ടു. തീപിടുത്തത്തെ തുടർന്ന് പുക ഉയരുകയും ഒരു കെട്ടിട ഉടമ ഉടൻ അഗ്നിശമന സേനയെ വിവരമറിയിച്ചു. തീ കൂടുതൽ പടരുന്നതിന് മുമ്പ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home