Deshabhimani

മുംബൈയില്‍ നാലു നില കെട്ടിടത്തിൽ തീപിടിത്തം; രണ്ട് കുട്ടികളുൾപ്പെടെ എട്ട് പേരെ രക്ഷപ്പെടുത്തി

fire
വെബ് ഡെസ്ക്

Published on Nov 22, 2026, 02:22 PM | 1 min read

മുംബൈ : ദക്ഷിണ മുംബൈയിലെ നാല് നില റസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം. അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന രണ്ട് കുട്ടികളുൾപ്പെടെ എട്ട് പേരെ അ​ഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. തീപിടിത്തത്തിൽ ഒരു ഫയർ ബ്രി​ഗേഡ് ഉദ്യോ​ഗസ്ഥന് പരിക്കേറ്റു.


ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. നവ്ജീവൻ സൊസൈറ്റിക്ക് സമീപത്തുള്ള ഹിറ മൻസിലെന്ന കെട്ടിടത്തിലെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home