ad
Deshabhimani

ഗുജറാത്തിൽ വളം നിർമാണ പ്ലാന്റിൽ തീപിടിത്തം: രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു

fire
വെബ് ഡെസ്ക്

Published on Sep 14, 2025, 01:12 PM | 1 min read

​ഗാന്ധിന​ഗർ: ഗുജറാത്തിലെ വളം നിർമാണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾ വെന്തുമരിച്ചു. ​ബിഹാർ, മഹരാഷ്ട്ര സ്വദേശികളായ മനീഷ്, ഫുൽചന്ദ് എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പൊള്ളലേറ്റതായാണ് റിപ്പോർട്ട്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള വളം നിർമാണ പ്ലാന്റിലാണ് അപകടം.


മെഹ്സാനയിലെ സമേത്രയ്ക്ക് സമീപമുള്ള യൂണിറ്റിൽ പുലർച്ചെ മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. രാത്രികാല ഷിഫ്റ്റിൽ പ്ലാന്റിൽ ജോലി ചെയ്യുകയയിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.


പുലർച്ചയോടെയാണ് അ​ഗ്നിരക്ഷാ സേനയ്ക്ക് തീപിടിത്തമുണ്ടായ വിവരം ലഭിച്ചത്. അ​ഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീയണക്കാൻ ഒരു മണിക്കൂറോളം സമയമെടുത്തതായി മെഹ്സാന അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


തീ നിയന്ത്രണവിധായമാക്കിയ ശേഷം മാത്രമാണ് തീപിടിത്തത്തിൽ വെന്തുമരിച്ച തൊഴിലാളികളുടെ മൃതദേഹം പുറത്തെടുക്കാനായത്. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home