ad
Deshabhimani

ചെന്നൈ വിമാനത്താവളത്തിൽ തീപിടിത്തം; ആളപായമില്ല

chennai
വെബ് ഡെസ്ക്

Published on Jan 27, 2026, 03:51 PM | 1 min read

തമിഴ്നാട്: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ തീപിടിത്തം. വിമാനക്കമ്പനികളുടെ ഓഫീസിനു സമീപം രേഖകൾ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തമുണ്ടായത്. രാവിലെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ തീ അണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിമാന സർവീസുകളെയും തീപിടിത്തം ബാധിച്ചില്ല. ഉച്ചയ്ക്ക് 2.35 ന് ഷെഡ്യൂൾ ചെയ്തത് പ്രകാരം കൃത്യസമയത്തുതന്നെ അടുത്ത വിമാനം സർവീസ് നടത്തി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home