Deshabhimani

പ്രതിഷേധപ്പേടി: ഡൽഹി സുർജിത്‌ ഭവനിൽ വടികളും പൈപ്പുകളുമായി ഡൽഹി പൊലീസ്

Delhi Police Arrive at Surjeet Bhawan .jpg

ഡൽഹിയിലെ സിപിഐ എം പഠനകേന്ദ്രമായ ഹർകിഷൻ സുർഭിത്‌ ഭവനിൽ ഡൽഹി പൊലീസെത്തിയപ്പോൾ| ഫോട്ടോ: പി വി സുജിത്ത്

avatar
സ്വന്തം ലേഖകൻ

Published on Oct 08, 2026, 09:59 PM | 1 min read

ന്യൂഡൽഹി: ശനിയാഴ്‌ചത്തെ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ എത്തുന്ന എസ്‌എഫ്‌ഐ പ്രവർത്തകരെ തേടി ഡൽഹിയിലെ സിപിഐ എം പഠനകേന്ദ്രമായ ഹർകിഷൻ സുർഭിത്‌ ഭവനിൽ ഡൽഹി പൊലീസെത്തി. രാത്രി ഒമ്പതരയോടെയാണ്‌ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിൽ കൈയിൽ കട്ടിയേറിയ വടികളും പൈപ്പുകളുമായി പത്തോളം വരുന്ന പൊലീസുകാർ എത്തിയത്‌.


അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ തുടങ്ങിയവർ സുർജിത്‌ ഭവനിൽ ആ സമയത്തുണ്ടായിയിരുന്നു. നേതാക്കൾ പ്രചരണ പ്രവർത്തനങ്ങൾ വിലയിരുത്തവേയാണ്‌ അപ്രതീക്ഷിതമായി പൊലീസ്‌ എത്തിയത്‌. സുർജിത്‌ ഭവനിൽ മുന്നിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ കേന്ദ്രീകരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇരുപത്‌ മിനിറ്റോളം ഓഫീസിൽ ചെലവഴിച്ച ശേഷമാണ്‌ സംഘം മടങ്ങിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home