Deshabhimani

ഐഎഫ്എ ഷീൽഡ്: മോഹൻ ബഗാൻ ചാമ്പ്യൻമാർ

Mohun Bagan.jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 10:16 PM | 1 min read

കൊൽക്കത്ത: ഐഎഫ്എ ഷീൽഡ് ഫുട്ബോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ചാമ്പ്യൻമാർ. ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് കിരീട നേട്ടം. ആവേശകരമായ പോരാട്ടത്തിൽ ബോസ്‌നിയൻ താരം സമീർ സെൽകോവിച്ചാണ്‌ വിജയഗോൾ നേടിയത്‌. മോഹൻ ബഗാന്റെ 22-ാം ഐഎഫ്എ ഷീൽഡ് കിരീടമാണിത്.


ഒന്നാം പകുതിയുടെ അവസാന നിമിഷത്തിലാണ് സമീർ സെൽകോവിച്ച് (45) മോഹൻ ബഗാന് ലീഡ് നേടി കൊടുത്തത്. കഴിഞ്ഞ സീസണിലെ ഐഎഫ്എ ഷീൽഡ് ഫൈനലും ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ കിരീടം സ്വന്തമാക്കിയത്. അതേസമയം ഐഎഫ്എ ഷീൽഡ് കിരീട നേട്ടത്തിൽ ഇ‍ൗസ്‌റ്റ്‌ ബംഗാളാണ്‌ (29) മുന്നിൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home