കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്

എഴുകോൺ: കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ ഗൃഹനാഥന് സരമായ പരിക്ക്. പവിത്രേശ്വരം ഇടവട്ടം തിരുവാതിരയിൽ സി തുളസീധരനാണ് പരിക്കേറ്റത്. ബുധൻ രാത്രി 9.30ന് പുത്തൂർ -ചീരങ്കാവ് റൂട്ടിൽ അയിരുക്കുഴിക്ക് സമീപമാണ് സംഭവം.
സിപിഐ എം പൊരീക്കൽ ടൗൺ ബ്രാഞ്ച് സെക്രട്ടറിയായ തുളസീധരൻ വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ പോസ്റ്റർ പ്രചരണത്തിനുശേഷം പൊരിക്കലിൽനിന്ന് വല്ലഭൻകരയിലുള്ള വാടക വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം.
ആയിരിക്കുഴിക്ക് സമീപമെത്തിയപ്പോൾ കാട്ടുപന്നി ബൈക്കിനുനേരെ പാഞ്ഞടുക്കുകയായിരുന്നു. വലതു തോളിനും തലയ്ക്കും നടുവിനും പരിക്കേറ്റ തുളസീധരൻ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.








0 comments