കോതമംഗലത്ത് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

കൊച്ചി : കോതമംഗലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. എംഎ കോളേജിലെ മൂന്നാം വർഷ എഞ്ചിനീയറിങ് വിദ്യാർഥി ആയേഷ് (20) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം, വെഞ്ഞാറമൂട് സ്വദേശിയാണ് ആയേഷ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആയേഷ് ആത്മഹത്യ ചെയ്തതാണെന്ന് സംശയമുള്ളതായി സഹപാഠികൾ പറഞ്ഞു.
കഴിഞ്ഞ ആഗസ്തില്‍ ഇതേ കോളേജില്‍ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യർഥിയായിരുന്നു മരിച്ചത്.








0 comments