ad
Deshabhimani

print edition എഫ്‌സിആർഎ ഭേദഗതി; ആശങ്ക അറിയിച്ച്‌ 
സിബിസിഐ സംഘം

FCRA Amendment Bill
വെബ് ഡെസ്ക്

Published on Apr 09, 2026, 12:51 AM | 1 min read

ന്യൂഡൽഹി: ​ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്ന എഫ്‌സിആർഎ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്‍ടിക്കുമെന്ന് ആവർത്തിച്ച് സിബിസിഐ. പ്രസിഡന്റ്‌ കർദിനാൾ ആന്റണി പൂല, സെക്രട്ടറി ജനറൽ അനിൽ ജോസഫ്‌ തോമസ്‌ കൂട്ടോ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ സന്ദർശിച്ച് ആശങ്കകൾ പങ്കുവച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ്‌ സാങ്മയും ഉപമുഖ്യമന്ത്രി പ്രസ്‌റ്റോൺ ടൈൻസോങ്ങും ഒപ്പമുണ്ടായിരുന്നു.


ന്യൂനപക്ഷങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ രാജ്യത്ത് ജീവകാരുണ്യവും പ്രാദേശികവികസവും ലക്ഷ്യമിട്ട്‌ നടത്തുന്ന സേവനങ്ങൾ പ്രതിനിധി സംഘം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിദേശസഹായത്തോടെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ വിദ്യാഭ്യാസം, ആരോഗ്യം,‍ സാമൂഹ്യസേവനം തുടങ്ങി വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്‌.


ആദിവാസി മേഖലകളിൽ ഉൾപ്പെടെ ഇതിന്റെ ഗുണഫലങ്ങൾ പ്രതിഫലിച്ചിട്ടുണ്ട്‌. ഭേദഗതി ബിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്‌
– സംഘം ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home