ad
Deshabhimani

print edition സബ്‌സിഡി അരി മറിച്ചുവിറ്റ്‌ എഥനോൾ പ്ലാന്റുകൾ

Rice.jpg
വെബ് ഡെസ്ക്

Published on Jul 16, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ഇ20 നയം രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ആശങ്ക നിലനിൽക്കുന്നതിനിടെ എഥനോൾ ഉൽപാദനത്തിന്‌ സബ്‌സിഡി നിരക്കിൽ ലഭിച്ച അരി മറിച്ചുവിറ്റ്‌ പ്ലാന്റുകൾ. മധ്യപ്രദേശിലെ 17 ജില്ലകളിലായുള്ള 22 പ്ലാന്റുകൾക്ക്‌ സർക്കാർ ക്വിന്റലിന്‌ 2,320 ര‍ൂ‍പയ്‌ക്ക്‌ അരി നൽകിയിരുന്നു. ഇത്‌ 2,600 മുതൽ 3,000 രൂ‍പയ്‌ക്ക്‌ സ്വകാര്യ മില്ലുകൾക്ക്‌ മറിച്ചുവിറ്റു. 1,190 കോടിയുടെ തട്ടിപ്പ്‌ നടന്നതായാണ്‌ ആരോപണം. എന്നാൽ 5.6 ലക്ഷം രൂപയുടെ അരി മാത്രമാണ്‌ കണ്ടെടുത്തത്‌. തട്ടിപ്പ്‌ നടത്തിയ പ്ലാന്റുകളെ കരിമ്പട്ടികയില്‍ പെടുത്തിയെന്നും 44.12 ലക്ഷം ര‍ൂ‍പ പിഴ ചുമത്തിയെന്നും എഫ്‌സിഐ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home