ad
Deshabhimani

രാജസ്ഥാനിൽ എഥനോൾ ഫാക്ടറിക്കെതിരായ കർഷകസമരം വിജയത്തിലേക്ക്

Hanumangarh farmers protest

ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Dec 17, 2025, 06:07 PM | 1 min read

ജയ്പൂർ: രാജസ്ഥാനിലെ ഹനുമാൻ​ഗഡിൽ എഥനോൾ ഫാക്ടറിക്കെതിരായ കർഷകപ്രക്ഷോഭം വിജയത്തിലേക്ക്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കർഷകരാണ് പങ്കെടുത്തത്. ഫാക്ടറി കാർഷികമേഖലയ്ക്ക് ആഘാതമുണ്ടാക്കുമെന്ന് ജില്ലാ കലക്ടറും എസ്പിയുമായി നടത്തിയ ചർച്ചയിൽ സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു. തുടർന്ന് ഫാക്ടറിക്ക് ജനം എതിരാണെന്ന തീരുമാനം അധികാരികളെ അറിയിക്കാമെന്ന് ചർച്ചയിൽ തീരുമാനമായി. സമരം ചെയ്ത കർഷകർക്കെതിരായ കേസുകളും പിൻവലിക്കും.


Hanumangarh farmers protest against ethanol plantഫോട്ടോ: പി വി സുജിത്


എഥനോൾ ഫാക്ടറി ജലചൂഷണത്തിനും, വായുമലിനീകരണത്തിനും, പാരിസ്ഥിതി ആഘാതത്തിനും വഴിവെക്കുമെന്ന് ഉന്നയിച്ചാണ് കർഷകർ സമരം ചെയ്തത്. സ്ത്രീകളടക്കം ആയിരക്കണക്കിന് കർഷകർ സമരത്തിൽ പങ്കെടുത്തു.


കിസാൻസഭ അഖിലേന്ത്യാട്രഷറർ കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റ് ഇന്ദർജിത് സിങ്, പുഷ്പേന്തർ ത്യാ​ഗി, ജില്ലാ സെക്രട്ടറി ബൽവന്ദ് പൂനിയ, ഭാരത് കിസാൻ യൂണിയൻ ജനറൽ സെക്രട്ടറി രാകേഷ് ടികായത്ത്, ജൊ​ഗീന്ദർ ഉ​ഗ്രവാൾ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home