ad
Deshabhimani

100 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ക്ക് 35000 രൂപ കടം നൽകി, തിരികെ വേണമെന്ന് കുടുംബം

British loan.jpg
വെബ് ഡെസ്ക്

Published on Feb 27, 2026, 06:34 AM | 1 min read

ഭോപാൽ: നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷ് സർക്കാരിന് നൽകിയ വായ്‍പ തിരികെ വേണമെന്ന ആവശ്യവുമായി മധ്യപ്രദേശ് സെഹോറിൽ നിന്നുള്ള കുടുംബം. ബിസിനസുകാരനായിരുന്ന സേത്ത് ജുമ്മ ലാൽ റുത്തിയ 1917-ൽ ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് 35,000 രൂപ വായ്‍പയായി നൽകിയെന്നാണ് അദ്ദേഹത്തിന്റെ ചെറുമകൻ വിവേക് റുത്തിയ അവകാശപ്പെടുന്നത്. ഇതിന്റെ രേഖയും പുറത്തുവിട്ടു.


1917 ജൂൺ 4-ലെ രേഖയില്‍ ഭോപാലിലെ അന്നത്തെ പൊളിറ്റിക്കൽ ഏജന്റായിരുന്ന ഡബ്ല്യു എസ് ഡേവിസ് അണ് ഒപ്പിട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയും പ്രാദേശിക ഭരണാധികാരികളും തമ്മിലുള്ള നിർണയക മധ്യസ്ഥനായി നാട്ടുരാജ്യങ്ങളിൽ നിയമിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനായിരുന്നു പൊളിറ്റിക്കൽ ഏജന്റ്. കുടുംബവുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് അവിചാരിതമായി വിവേക് റുത്തിയ ഈ സർട്ടിഫിക്കറ്റ് കണ്ടെത്തിയത്.


ബ്രിട്ടീഷ് ഭരണകാലത്തെ ഈ വായ്‍പയ്‍ക്ക് കൊളോണിയൽ കാലഘട്ടത്തിന് ശേഷവും നിയമസാധുതയുണ്ടോ എന്ന് പരിശോധിക്കാൻ വിവേകും കുടുംബവും അഭിഭാഷകരുമായി ചർച്ച നടത്തിവരികയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home