ad
Deshabhimani

ഹൈദരാബാദ് വിമാനത്താവളത്തിന് ലഭിച്ചത് വ്യാജ ബോംബ് ഭീഷണി

Gulf air.jpg
വെബ് ഡെസ്ക്

Published on Feb 12, 2026, 04:40 PM | 1 min read

ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. ടെർമിനലിൽ നടത്തിയ സമഗ്രമായ പരിശോധനകൾക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. ബഹ്‌റൈനിൽ നിന്നുള്ള ഗൾഫ് എയർ വിമാനം എത്തുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു ഇ മെയിൽ സന്ദേശം ലഭിച്ചത്. ബുധനാഴ്ച രാത്രി വിമാനത്താവളത്തിലെ കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിനാണ് ഭീഷണി സന്ദേശമെത്തിയത്.


ബുധനാഴ്ച വൈകി ലഭിച്ച ഭീഷണി സന്ദേശത്തെത്തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ അധികൃതർക്ക് സന്ദേശം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിമാനത്താവളത്തിൽ സിഐഎസ്എഫ്, ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടത്തി.


പരിശോധനകൾക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹൈദരാബാദ് വിമാനത്താവളം കേന്ദ്രീകരിച്ച് നിരവധി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ സൈബർ പോലീസ് ശ്രമമാരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home