കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കില്ല; ഡൽഹിയിൽ ഇന്നുമുതൽ കർശന നടപടി

ന്യൂഡൽഹി : കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ചൊവ്വ മുതൽ ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല. വായു മലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അധികൃതർ ഇന്ധന സ്റ്റേഷനുകളിൽ നോട്ടിസുകൾ പതിച്ചു. സർക്കാർ നിർദേശിച്ച പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കാണ് നടപടിയുണ്ടാകുക.
15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കുമാണ് ഇന്ധനം നൽകുന്നത് നിരോധിച്ചത്.










0 comments