ad
Deshabhimani

print edition എക്‌സിറ്റ്‌ പോൾ: തമിഴ്നാട്ടിൽ ഡ‍ിഎംകെ, ബംഗാളിലും അസമിലും ബിജെപി

dmk and bjp.jpg
വെബ് ഡെസ്ക്

Published on Apr 30, 2026, 01:03 AM | 1 min read

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന്‌ തുടർഭരണവും ​പശ്‌ചിമ ബംഗാളിൽ തൃണമൂലിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തുമെന്നും എക്‌സിറ്റ്‌ പോൾ ഫലങ്ങൾ. അസമിലും പുതുച്ചേരിയിലും കോൺഗ്രസിനെ തോൽപ്പിച്ച്‌ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നുമാണ്‌ പ്രവചനം.


പശ്‌ചിമ ബംഗാളിൽ പോൾ ഡയറി, മട്രിസ്‌ ന്യൂസ്‌, പി –മാർക്‌ എന്നിവ ബിജെപി അധികാരത്തിലെത്തുമെന്ന്‌ പ്രവചിക്കുന്നു. ജൻമത്‌, പീപ്പിൾസ്‌ പൾസ്‌ പോളുകൾ തൃണമൂൽ ഭരണം തുടരുമെന്നാണ്‌ പ്രവചിച്ചത്‌. തമിഴ്നാട്ടില്‍ കന്നിപ്പോരാട്ടത്തിന്‌ ഇറങ്ങിയ ടിവികെയ്‍ക്കും മുന്നേറ്റം പ്രവചിക്കുന്നു. ഹരിയാനയിലും ഛത്തീസ്‌ഗഡിലും മഹാരാഷ്‌ട്രയിലും ബിഹാറിലും എക്‌സിറ്റ്‌പോൾ പ്രവചനങ്ങളെ ജനവിധി കാറ്റിൽപ്പറത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home