കൽബുർഗിയിൽ ജയിൽ ചാടിയ പ്രതിക്ക് വെടിയേറ്റു; രണ്ട് പൊലീസുകാർക്ക് പരിക്ക്

കൽബുർഗി: കർണാടകയിലെ കൽബുർഗിയിൽ ജയിൽ ചാടിയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതിക്ക് വെടിയേറ്റു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച പ്രതിയുടെ കാലിന് വെടിവെച്ച് വീഴ്ത്തി. പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ കൽബുർഗി സെൻട്രൽ ജയിലിലെ ബാത്ത്റൂമിന്റെ ഗ്രിൽ മുറിച്ചുമാറ്റി, ഗോവണി ഉപയോഗിച്ച് കോമ്പൗണ്ട് മതിൽ ചാടി രക്ഷപ്പെട്ട മൂന്ന് തടവുകാരിൽ ഒരാളായ സന്തോഷ് ആണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് സംഘം കണ്ടെത്തി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.
കാലിന് വെടിയേറ്റ പ്രതി സന്തോഷിനെയും പരിക്കേറ്റ രണ്ട് പൊലീസുകാരെയും കൽബുർഗിയിലെ ജിംസ് (GIMS) ഗവൺമെന്റ് ആശുപത്രിയിലെ ട്രോമ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ജയിൽ ചാടിയ ബാക്കി രണ്ട് പ്രതികൾക്കായി പൊലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.











0 comments