ad
Deshabhimani

പാസ്സ്‌ബുക്ക് ലൈറ്റ്, അനെക്ഷ്വർ കെ, ദ്രുതഗതിയിലുള്ള പേയ്‌മെന്റ്; പുതിയ പരിഷ്‌കാരങ്ങളുമായി ഇ പി എഫ് ഓ

EPFO.jpg
വെബ് ഡെസ്ക്

Published on Sep 19, 2025, 06:23 PM | 1 min read

ന്യൂഡൽഹി: പുതിയ പരിഷ്‌കാരങ്ങളുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ പി എഫ് ഓ). ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവർത്തിനായി പാസ്സ്‌ബുക്ക് ലൈറ്റ്. അനെക്ഷ്വർ കെ, ദ്രുതഗതിയിലുള്ള പേയ്‌മെന്റുകൾ എന്നിവയാണ് ഇ പി എഫ് ഓ പരിചയപ്പെടുത്തുന്ന മാറ്റങ്ങൾ. ഓൺലൈൻ പോർട്ടലുകളുടെ സുഗമമായ പ്രവർത്തനവും കൂടെ മുൻനിർത്തിയാണ് നിലവിലെ മാറ്റങ്ങൾ. നിലവിലെ അംഗങ്ങൾക്ക് പാസ്സ്‌ബുക്ക് പോർട്ടലിലൂടെ ലോഗിൻ ചെയ്ത് എല്ലാ വിവരങ്ങളും അറിയാനാകും. എന്നാൽ ഒറ്റ പോർട്ടലിൽ നിന്ന് മാറി അംഗങ്ങളുടെ പണമിടപാടുകൾ മാത്രം അറിയാൻ ഒരു പ്രത്യേക സംവിധാനമാണ് ഇപ്പോൾ പരിചയപ്പെടുത്തുന്നത്.


പുതിയ പോർട്ടലിന്റെ വരവോടെ പാസ്സ്‌ബുക്ക് പോർട്ടൽ സന്ദർശിക്കാതെ തന്നെ കുറച്ചുകൂടെ ലളിതമായ ഫോർമാറ്റിൽ അവരുടെ പാസ്സ്‌ബുക്ക് സംബന്ധമായ വിവരങ്ങൾ, സംഭാവനകൾ, ബാലൻസ് എന്നിവ എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും. പാസ്സ്‌ബുക്ക് വിവരങ്ങളുടെ സമഗ്രമായ വിലയിരുത്തലിനായി അംഗങ്ങൾക്ക് നേരത്തെ ഉപയോഗിച്ചിരുന്ന പോർട്ടലിന്റെ ആശ്രയിക്കാവുന്നതാണ്. ക്ലെയിം ഇടപാടുകൾ ദ്രുതഗതിയിലാക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള പുതിയ മാറ്റങ്ങൾ ഫലം കാണും എന്നുതന്നെയാണ് അധികൃതർ കരുതുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home