ad
Deshabhimani

അഡ്വാൻസ് ക്ലെയിം ഓട്ടോ-സെറ്റിൽമെന്റ് പരിധി 5 ലക്ഷമാക്കി ഇപിഎഫ്ഒ

epfo
വെബ് ഡെസ്ക്

Published on Jun 25, 2025, 01:45 AM | 1 min read


ന്യൂഡൽഹി

അഡ്വാൻസ് ക്ലെയിമുകൾക്കുള്ള ഓട്ടോ-സെറ്റിൽമെന്റ് പരിധി നിലവിലുള്ള ഒരുലക്ഷത്തിൽ നിന്ന്‌ അഞ്ചുലക്ഷം രൂപയാക്കി വർധിപ്പിച്ച്‌ ഇപിഎഫ്‌ഒ. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ ഫണ്ട് ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നതാണ്‌ തീരുമാനമെന്ന്‌ തൊഴിൽ മന്ത്രാലയം പറഞ്ഞു. ക്ലെയിം നൽകിയാൽ 72 മണിക്കൂറിനുള്ളിൽ തുക ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. രോഗം, വിദ്യാഭ്യാസം, വിവാഹം, ഭവന ആവശ്യങ്ങൾ എന്നിവയ്ക്ക്‌ ഓട്ടോ- സെറ്റിൽമെന്റ് അഡ്വാൻസ്‌ ക്ലെയിമുകൾ കോവിഡാനന്തരമാണ്‌ അവതരിപ്പിച്ചത്‌.





Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home