ad
Deshabhimani

എടിഎം വഴി പിൻവലിക്കാം ഇപിഎഫ്‌ അക്കൗണ്ടിലെ തുക

epf cash withdrawal atm
വെബ് ഡെസ്ക്

Published on Jun 15, 2025, 04:34 AM | 1 min read


ന്യൂഡൽഹി

എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (ഇപിഎഫ്‌) അക്കൗണ്ടിലെ പണം ഇനി എളുപ്പത്തിൽ പിൻവലിക്കാം. പണം പിൻവലിക്കാനും അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അറിയാനും എടിഎം വഴി സാധിക്കുന്ന ഇപിഎഫ്‌ഒ 3.0 ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഇതിനായി നാഷണൽ പേയ്‌മെന്റ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യ നിന്നും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്‌ അംഗീകാരം ലഭിച്ചതായി സെക്രട്ടറി സുമിത ദൗറ അറിയിച്ചു. പുതിയ സൗകര്യം ഒരുങ്ങിയാൽ ഒരു ലക്ഷം രൂപ വരെ ഇപിഎഫ്‌ അംഗങ്ങൾക്ക്‌ പിൻവലിക്കാൻ സാധിക്കും. ഇതിനായി ഉപഭോക്താക്കൾക്ക്‌ എടിഎം കാർഡ്‌ മാതൃകയിൽ ഇപിഎഫ്‌ഒ കാർഡ്‌ നൽകും. ഈ കാർഡ്‌ ഉപയോഗിച്ച്‌ എല്ലാ ബാങ്കിൽ നിന്നും പണം പിൻവലിക്കാനും അക്കൗണ്ടിലെ തുക പരിശോധിക്കാനും മറ്റു അക്കൗണ്ടിലേക്ക്‌ പണം മാറ്റാനും സാധിക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home