ad
Deshabhimani

രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ്‌ മരവിപ്പിച്ചു

rahul gandhi
avatar
സ്വന്തം ലേഖകൻ

Published on Apr 19, 2026, 07:21 PM | 1 min read

ന്യൂഡൽഹി: ഇരട്ടപ‍ൗരത്വ ആരോപണത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ്‌ അലഹബാദ്‌ ഹൈക്കോടതി സ്വയം മരവിപ്പിച്ചു. പ്രതിയാക്കപ്പെട്ടവരുടെ വാദം കേൾക്കാതെ അന്തിമ ഉത്തരവ്‌ പാടില്ലെന്ന ഹൈക്കോടതി ഫുൾ ബെഞ്ച് വിധി നിലനിൽക്കുന്നത്‌ പരിഗണിച്ചാണ്‌ ജസ്റ്റിസ്‌ സുഭാഷ് വിദ്യാർഥി സ്വയം ഉത്തരവ്‌ മരവിപ്പിച്ചത്‌. എതിർ കക്ഷിക്ക്‌ നോട്ടീസ്‌ നൽകാതെ ഉത്തരവ്‌ നൽകാനാവില്ലെന്ന്‌ ശനിയാഴ്‌ച അദ്ദേഹം അറിയിച്ചു.


കർണാടകയിലെ ബിജെപി നേതാവ്‌ വിഘ്‌നേഷ് ശിശിർ നൽകിയ അപ്പീലിലാണ്‌ വെള്ളിയാഴ്‌ച കേസെടുക്കാൻ ഉത്തരവിട്ടത്‌. എന്നാൽ കേസിന്റെ ഒരുഘട്ടത്തിലും രാഹുലിന്‌ നോട്ടീസ്‌ അയക്കാനോ അദ്ദേഹത്തിന്റെ ഭാഗം കേൾക്കാനോ സിംഗിൾ ബെഞ്ച്‌ തയ്യാറായിരുന്നില്ല. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കുന്നത്‌ വിലക്കണമെന്നും അദ്ദേഹത്തിന്‌ ബ്രിട്ടീഷ്‌ പ‍ൗരത്വം ഉണ്ടെന്നും അവകാശപ്പെട്ട്‌ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home