ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലെ വനത്തിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ നീക്കങ്ങളുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു.
ദച്ചാനും നാഗ്‌സേനിക്കും ഇടയിലുള്ള ഖങ്കൂ വനത്തിലാണ് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തത്. പൊലീസും സൈന്യവും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. മേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർ തിരച്ചിൽ സംഘത്തെ കണ്ടപ്പോൾ വെടിയുതിർക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ പറഞ്ഞു.
കുറച്ചു നേരം വെടിവയ്പ്പ് തുടർന്നെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.










0 comments