ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് കിഷ്ത്വാറിലെ ഡൂൾ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സേനയും ഭീകരരും പരസ്പരം വെടിയുതിർത്തു. സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്‌സ് എക്സ് പോസ്റ്റിൽ ഏറ്റുമുട്ടൽ സ്ഥിരീകരിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.









0 comments