Deshabhimani

തെരഞ്ഞെടുപ്പ്‌ കമീഷൻ വീണ്ടും തിരുത്തുന്നു

print edition 14 സംസ്ഥാനങ്ങളിൽ എസ്‌എസ്‌ആർ

election polling
വെബ് ഡെസ്ക്

Published on Oct 16, 2026, 12:19 AM | 1 min read

ന്യൂഡൽഹി: എസ്‌ഐആർ വിവാദങ്ങൾക്കിടെ കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിലും മൂന്ന്‌ കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്‌ത വോട്ടർപട്ടിക പരിഷ്‌കരണത്തിന്‌ (എസ്‌എസ്‌ആർ) ഉത്തരവിട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. വോട്ടർപട്ടികയിൽനിന്നു പുറത്തായവരെയും പുതിയ വോട്ടർമാരെയും ഉൾപ്പെടുത്താനാണ്‌ നീക്കം. കരടു പട്ടിക നവംബർ 12ന്‌ പ്രസിദ്ധീകരിക്കും. ഡിസംബർ 11 വരെ അവകാശവാദങ്ങളും എതിർപ്പുകളും അറിയിക്കാം. അന്തിമ പട്ടിക 2027 ജനുവരി നാലിന്‌ പുറത്തിറക്കും.


2027 ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പുകൾ നടക്കേണ്ട ഉത്തർപ്രദേശിലും പഞ്ചാബിലും എസ്‌എസ്‌ആർ നിർണായകമാകും. വോട്ടർപട്ടികയിൽനി‍ന്ന് അർഹരായ വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കിയെന്ന്‌ പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ്‌ എസ്‌എസ്‌ആർ നടത്താനുള്ള തീരുമാനം.


എസ്‌എസ്‌ആറിൽ പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ ഫോം– ആറ്‌ മുഖേനയാണ്‌ നൽകേണ്ടത്‌. പുതിയ വോട്ടർമാരെ ചേർക്കുന്പോൾ അധിക സത്യവാങ്‌മൂലം കൈമാറണോയെന്ന കാര്യത്തിൽ കമീഷൻ വ്യക്തത വരുത്തിയിട്ടില്ല. അധിക സത്യവാങ്‌മൂലവുമായി ബന്ധപ്പെട്ട തർക്കങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്‌.


വോട്ടർപട്ടികയിൽ നിന്നും പേരുകൾ അന്യായമായി ഒഴിവാക്കുന്നത്‌ തടയാൻ പ്രത്യേക സുരക്ഷാവ്യവസ്ഥകളും കമീഷന്റെ ഉത്തരവിലുണ്ട്‌. ആകെ വോട്ടർമാരുടെ രണ്ട്‌ ശതമാനത്തിലധികം വോട്ടർമാരെ നീക്കം ചെയ്യുന്നുണ്ടെങ്കിൽ ഇലക്‌ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ) നേരിട്ട്‌ പരിശോധിക്കണം. അഞ്ചിലധികം പേരുകൾ ഒഴിവാക്കാൻ ഒരാൾ തന്നെ പരാതി നൽകിയാലും ഇ‍ൗ രീതിയിൽ അന്വേഷണം വേണം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home