Deshabhimani

print edition തെരഞ്ഞെടുപ്പ്‌ കമീഷനിലെ പൊട്ടിത്തെറി; പോർട്ടലുകളും സംശയനിഴലിൽ

election
വെബ് ഡെസ്ക്

Published on Sep 24, 2026, 12:00 AM | 1 min read

ന്യൂഡൽഹി : തെരഞ്ഞെടുപ്പ്‌ കമീഷന്റെ രണ്ട്‌ വെബ് സംവിധാനങ്ങൾ കൂടി വിവാദ നിഴലിൽ. സംസ്ഥാനങ്ങളിലെ വോട്ടർപട്ടിക ശേഖരിച്ച്‌ സൂക്ഷിക്കുന്ന കേന്ദ്രീകൃത സംവിധാനമായ ഇറോനെറ്റ്‌ വെബ്ബും കമീഷന്റെ വിവിധ വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും സംയോജിപ്പിച്ചുള്ള ഇസിഐനെറ്റ്‌ വെബ് പ്ലാറ്റ്‌ഫോമുമാണ്‌ സംശയനിഴലിലുള്ളത്‌.


സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ ഇ‍ൗ രണ്ട്‌ വെബ്ബ്‌ സംവിധാനങ്ങളും ലഭ്യമാക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെയും പൂർണമായും കേന്ദ്രീകൃത സംവിധാനമാക്കി മാറ്റിയതിനെയും തെരഞ്ഞെടുപ്പ്‌ കമീഷണർമാരായ എസ്‌ എസ്‌ സന്ധുവും വിവേക്‌ ജോഷിയും ചോദ്യംചെയ്‌തിട്ടുണ്ട്‌.


വോട്ടർപട്ടികയിൽ പേരുചേർക്കൽ, പേര്‌ മാറ്റൽ, പിഴവുകൾ തിരുത്തൽ, പേര്‌ ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായുള്ള അപേക്ഷകളെല്ലാം ഇറോനെറ്റ്‌ സംവിധാനത്തിലൂടെയാണ്‌ തീർപ്പാക്കുന്നത്‌. ഓരോ നിയോജക മണ്ഡലത്തിലെയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥരാണ്‌ ഇറോനെറ്റിലൂടെ അപേക്ഷകൾ തീർപ്പാക്കുന്നത്‌. ഒരേ പേരുകളും വിലാസവും മറ്റും ഒന്നിലേറെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും മറ്റും പരിശോധിക്കാൻ ഇറോനെറ്റിനാകും.


അത്തരം കാര്യങ്ങൾ ഇആർഓമാരുടെ ശ്രദ്ധയിലേക്ക്‌ കൊണ്ടുവരും. ഇആർഓമാരാണ്‌ പരിശോധിച്ച്‌ പിഴവുണ്ടെങ്കിൽ തിരുത്തൽ വരുത്തുന്നത്‌. കമീഷന്റെ വിവിധ സൈറ്റുകൾ സംയോജിപ്പിച്ചുള്ള ഇസിഐനെറ്റ്‌ സംവിധാനത്തിന്‌ ഇ‍ൗ വർഷം ആദ്യമാണ്‌ തുടക്കമിട്ടത്‌. ഇറോനെറ്റിനെയും ഇസിഐനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌.


എസ്‌ഐആർ പ്രക്രിയയുടെ ഘട്ടത്തിൽ സംസ്ഥാനങ്ങളിലെ ഇആർഓമാർക്ക്‌ ഇറോനെറ്റ്‌ വേണ്ടവിധം ലഭ്യമാക്കിയില്ലെന്ന ആക്ഷേപമാണ്‌ സന്ധുവും വിവേക്‌ ജോഷിയും മുന്നോട്ടുവെയ്‌ക്കുന്നത്‌. ഗോവയിൽ 97പേരെ കരടുപട്ടികയിൽ ഉണ്ടായിട്ടും അന്തിമ പട്ടികയിൽ ഉൾപ്പെടുത്താതും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home