കർണാടകയില്‍ ഏഴ് സ്ത്രീകളുൾപ്പെടെ എട്ട് പേർ നദിയില്‍ മുങ്ങി മരിച്ചു

ബംഗളൂരു : കർണാടകയിലെ ഉത്തര കന്നഡയിൽ ഏഴ് സ്ത്രീകളുൾപ്പെടെ എട്ട് പേർ മുങ്ങി മരിച്ചു. ഉത്തര കന്നഡയിലെ ഭട്കലിനടുത്തുള്ള തട്ടെ ഹക്കലു നദിയിലാണ് അപകടം നടന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
വിവരം ലഭിച്ചയുടൻ അധികൃതര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. നദിയിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നിരവധി പേർ ഒഴുക്കിൽപ്പെട്ടതായും സംശയമുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തകർ പ്രവർത്തനം തുടരുകയാണ്. കക്കവാരുന്നതിനെടെയാണ് ഒഴുക്കില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.










0 comments