ad
Deshabhimani

print edition മുട്ടകൾ ക്യാൻസറിന്‌ കാരണമാകില്ല: എഫ്‌എസ്‌എസ്‌എഐ

egg
വെബ് ഡെസ്ക്

Published on Dec 21, 2025, 12:01 AM | 1 min read

ന്യൂഡൽഹി : രാജ്യത്തെ പൊതുവിപണിയിലെത്തുന്ന മുട്ടകളിൽ അർബുദത്തിന്‌ കാരണമായേക്കാവുന്ന മാരക രാസവസ്‌തുക്കൾ അടങ്ങിയിട്ടുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ തള്ളി ദേശീയ ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി( എഫ്‌എസ്‌എസ്‌എഐ).

രാജ്യത്ത്‌ വിപണിയിലുള്ള മുട്ടകൾ ഭക്ഷ്യയോഗ്യമാണെന്നും ഭയപ്പെടുത്താനുദ്ദേശിക്കുന്ന വാർത്തകളാണ്‌ പ്രചരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. മുട്ടകളിൽ വൻതോതിൽ ‘നൈട്രോഫ്യൂരൻസ്‌’ എന്ന രാസസ്‌തു അടങ്ങിയിട്ടുണ്ടെന്നും അത്‌ അർബുദത്തിന്‌ വരെ കാരണമാകുമെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലുൾപ്പെടെയുള്ള പ്രചരണം. എന്നാൽ മുട്ടകളിൽ അനുവദനീയമായ തോതിൽ മാത്രമേ ഇ‍ൗ രാസവസ്‌തു ഉള്ളൂവെന്നും ഇത്‌ ഭക്ഷ്യയോഗ്യമല്ലാത്തവിധം മുട്ടയുടെ ഘടനയെ ബാധിച്ചിട്ടില്ലെന്നും എഫ്‌എസ്‌എസ്‌എഐ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home