അഭിഭാഷകർക്ക് ഇഡി സമൻസ് : വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി
മുതിർന്ന അഭിഭാഷകർക്ക് സമൻസ് അയച്ച ഇഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കക്ഷികൾക്ക് നിയമോപദേശം നൽകിയതിന് മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദത്തർ, പ്രതാപ് വേണുഗോപാൽ എന്നിവർക്കെതിരെയാണ് ഇഡി സമൻസ് അയച്ചത്. സമൻസ് അയച്ച നടപടി ചീഫ്‌ജസ്‌റ്റിസ് ഭൂഷൺ ഗവായ് അധ്യക്ഷനായ ബെഞ്ച് ചോദ്യം ചെയ്‌തു. അഭിഭാഷകരും കക്ഷികളുമായുള്ള ആശയവിനിമയത്തിന് രഹസ്യസ്വഭാവമുണ്ടെന്നും അതിന് പരിരക്ഷയുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ഇഡിയിൽ നിന്നും അഭിഭാഷകരെ രക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ സജീവപരിഗണനയിലുണ്ടെന്നും ചീഫ്‌ജസ്‌റ്റിസ് പറഞ്ഞു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.








0 comments