ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവളെ ഉപേക്ഷിച്ച് ഓടി, ഇവിടെ അവൾ സുരക്ഷിതയല്ല: ലൈംഗികാതിക്രമം നേരിട്ട വിദ്യാർഥിനിയുടെ മാതാപിതാക്കൾ

കൊൽക്കത്ത: ദുർഗാപുരിൽ എംബിബിഎസ് കൂട്ടബലാത്സംഗത്തിന് ഇരയെ സംഭവത്തിൽ പ്രതികരിച്ച് വിദ്യാർഥിനിയുടെ മാതാപിതാക്കൾ.
കാമ്പസിന് പുറത്തേക്ക് ഒരു സുഹൃത്തിന്റെ ഒപ്പമാണ് മകൾ ഭക്ഷണം കഴിക്കാൻ പോയത്. പുറത്തിറങ്ങിയ അവരെ മൂന്ന് പേർ പിന്തുടരാൻ തുടങ്ങി. ഇതേസമയം അവളുടെ സുഹൃത്ത് അവളെ ഉപേക്ഷിച്ച് ഓടി. മകളും ഓടാൻ ശ്രമിച്ചു. എന്നാൽ മകളെ ഒറ്റയ്ക്ക് കിട്ടിയതോടെ
മൂന്ന് പേർ അവളെ തട്ടികൊണ്ട് പോകുകയായിരുന്നു. രണ്ടുപേർ കൂടി പിന്നീട് എവിടെ നിന്നോ വന്നു. മകൾ നിലവിളിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മൊബൈൽ ഫോണും 5,000 രൂപയും തട്ടിയെടുത്ത ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. മകൾക്ക് നിലവിൽ നടക്കാൻ കഴിയുന്നില്ല. മകൾ ഇവിടെ സുരക്ഷിതയല്ല. ഒഡീഷയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണം- രക്ഷിതാക്കൾ പറഞ്ഞു.
ഇതിനിടയിൽ സംഭവത്തിൽ വിവാദ പരമർശവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത് വന്നു. 23 വയസ്സുള്ള വിദ്യാർഥിനി രാത്രി എങ്ങനെ കാമ്പസിന് പുറത്തിറങ്ങിയെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യവും രാത്രി പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന പരാമർശവുമാണ് വിവാദത്തിലായത്.
സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് മമതാ ബാനർജിക്ക് നേരെ ഉണ്ടാകുന്നത്. മമത ഇരയെ അപമാനിച്ചെന്നുള്ള വാദവുമായി വിവിധ സംഘടനകൾ രംഗത്ത് വന്നു.
ദുർഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ക്യാമ്പസിനോട് ചേർന്ന ആശുപത്രി വളപ്പിൽ വെച്ച് രണ്ടാം വർഷ വിദ്യാർഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്‍തത്.ഒഡീഷയിലെ ജാലേശ്വർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.










0 comments