ad
Deshabhimani

print edition കരട്‌ വിത്തുബിൽ ; കർഷകസംഘടനകൾ പ്രക്ഷോഭത്തിലേക്ക്‌

farmers
വെബ് ഡെസ്ക്

Published on Nov 22, 2025, 03:50 AM | 1 min read


​ന്യൂഡൽഹി

രാജ്യത്തെ വിത്തുവിപണന മേഖലയെ കുത്തകവൽക്കരിക്കുന്ന കരട് വിത്തുബില്ലിനെതിരായി പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങി കർഷകസംഘടനകൾ. കർഷകദ്രോഹ വ്യവസ്ഥകൾ ഉൾപ്പെടുന്ന വിത്തുബിൽ സർക്കാർ പിൻവലിക്കണമെന്ന്‌ കിസാൻസഭയും സംയുക്ത കിസാൻ മോർച്ചയും ആവശ്യപ്പെട്ടു. 
ബില്ലുമായി മുന്നോട്ടുനീങ്ങാനാണ്‌ സർക്കാർ നീക്കമെങ്കിൽ കർഷകരുടെ വലിയ പ്രക്ഷോഭം രാജ്യവ്യാപകമായി ഉയരും. അടുത്ത ബുധനാഴ്‌ച കർഷകസംഘടനകൾ രാജ്യവ്യാപകമായി സംഘിപ്പിക്കുന്ന പ്രതിഷേധത്തിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളിൽ വിത്തുബില്ലും ഉൾപ്പെടുന്നുണ്ട്‌.


വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ്‌ പുതിയ വിത്തുബില്ലിന്റെ ലക്ഷ്യമെന്ന്‌ സർക്കാർ അവകാശപ്പെടുന്നു. ഇതിന്റെ പേരിൽ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ള പല വ്യവസ്ഥകളും വിത്തുവ്യവസായ രംഗത്തുള്ള കുത്തകകമ്പനികളെ സഹായിക്കും വിധമാണ്‌. കർഷകർക്കും കർഷകകൂട്ടായ്‌മകൾക്കും വിത്തുകൾ ഉൽപ്പാദിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള അവകാശം ബില്ലിൽ സംരക്ഷിക്കപ്പെടുന്നില്ല. മാത്രമല്ല ബില്ലിൽ വ്യവസ്ഥ ചെയ്യുന്ന രജിസ്‌ട്രേഷൻ, പരിശോധന, പിഴ തുടങ്ങിയ കാര്യങ്ങളെല്ലാം കർഷകകൂട്ടായ്‌മകൾക്കും സഹകരണസംഘങ്ങൾക്കും ബാധകമാകും. വിത്തുമേഖലയെ കൂടുതൽ കേന്ദ്രീകൃതമാക്കുന്ന പുതിയ ബില്ല്‌ സംസ്ഥാനങ്ങളുടെ അവകാശങ്ങൾകൂടി കവരുന്നതാണ്‌. ഇന്ത്യ ഒപ്പുവച്ചിട്ടുള്ള ജൈവവൈവിധ്യ കൺവൻഷൻ അടക്കം പല രാജ്യാന്തര കരാറുകളെയും ലംഘിക്കുന്നതുകൂടിയാണ്‌ പുതിയ ബില്ല്‌.


ബഹുരാഷ്ട്ര കുത്തകകൾ അടക്കമുള്ള സ്വകാര്യമേഖലയാണ്‌ നിലവിൽ രാജ്യത്തെ വിത്തുൽപ്പാദനത്തിന്റെ 71 ശതമാനവും കൈയ്യടക്കിയിരിക്കുന്നത്‌. 29 ശതമാനം മാത്രമാണ്‌ പൊതുമേഖലയിൽ. ഉൽപ്പാദനശേഷിയുള്ള വിത്തുകൾ വിലക്കുറവിൽ ലഭ്യമാക്കാനാണ്‌ പൊതുമേഖല ശ്രമിക്കുന്നതെങ്കിൽ സ്വകാര്യമേഖല ലാഭം മാത്രമാണ്‌ ലക്ഷ്യമിടുന്നത്‌.

55,000 കോടി രൂപയുടേതാണ്‌ രാജ്യത്തെ വിത്തുവ്യവസായ മേഖല. 2028 ഓടെ 1.12 ലക്ഷം കോടിയിലേക്കും 2040 ഓടെ 1.76 ലക്ഷം കോടി രൂപയിലേക്കും വിത്തുവ്യവസായ മേഖല വളരും. ഇത്‌ കൂടി മുന്നിൽ കണ്ടാണ്‌ വിത്തുമേഖലയിൽ കുത്തകകൾക്ക്‌ പ്രോത്‌സാഹനമാകുന്ന പുതിയ ബില്ലുമായുള്ള സർക്കാർ രംഗപ്രവേശം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home