ad
Deshabhimani

പരീക്ഷാ നടത്തിപ്പിലെ അരാജകത്വം: ധർമേന്ദ്ര പ്രധാന് ആ മന്ത്രിക്കസേരയിൽ തുടരാനുള്ള അവകാശമില്ല: ജോൺ ബ്രിട്ടാസ്

john brittas mp

ഡോ ജോൺ ബ്രിട്ടാസ് എംപി

വെബ് ഡെസ്ക്

Published on May 23, 2026, 06:48 PM | 1 min read

ഡൽഹി: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് ഒരു ദിവസം പോലും ആ കസേരയിൽ തുടരാനുള്ള ധാർമിക അവകാശമില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. എല്ലാ മത്സര പരീക്ഷകളും ഇപ്പോൾ തകർച്ചയിലാണ്. ലക്ഷക്കണക്കിന് യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ജീവിതത്തെ പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.


എല്ലാ വർഷവും ഓരോ പരീക്ഷയുടെ പേപ്പറും ചോർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രീകൃത രൂപത്തിലുള്ള ഈ മത്സര പരീക്ഷകളൊക്കെ ഇന്ത്യയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിനയായി എന്നുള്ള കാര്യം ഇപ്പോൾ ഒന്നുകൂടി സ്പഷ്ടമായിരിക്കുകയാണ്. മറ്റേതെങ്കിലും ഒരു സർക്കാർ ആയിരുന്നെങ്കിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പ്രസ്തുത മന്ത്രി രാജിവെക്കുമായിരുന്നു.


എന്നാൽ അതിനുപകരം ഓരോ ദിവസവും വലിയ വലിയ പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ട്, ഈ പിടിപ്പുകേടിനും ഈ വീഴ്ചയ്ക്കും ഉത്തരവാദികളായ ആൾക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് ധർമേന്ദ്ര പ്രധാന്റെ ഭാഗത്ത് നിന്നും കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home