ad
Deshabhimani

"തല പൊട്ടിത്തെറിച്ചാലും ചായ കുടിക്കില്ല; ഗോഹത്യ നടത്തുന്നവർക്ക് തുല്യര്‍"

Sadhwi Shraddha Gopal Tea

സാധ്വി ശ്രദ്ധ ഗോപാൽ | Photo Credit:FB/Sadhvi shraddha gopal saraswati

വെബ് ഡെസ്ക്

Published on Apr 12, 2026, 01:09 PM | 1 min read

ന്യൂഡൽഹി: ചായകുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നും ഹിന്ദുക്കൾ ചായകുടിക്കരുതെന്നും വിവാദപ്രസ്താവനയുമായി ദീദി എന്നറിയപ്പെടുന്ന മതപ്രഭാഷക സാധ്വി ശ്രദ്ധ ഗോപാൽ. തന്റെ അനുയായികളോട് സംസാരിക്കുന്നതിനിടെയാണ് സാധ്വി ശ്രദ്ധയുടെ വിവാദ പ്രസ്താവന. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.


"യഥാർത്ഥത്തിൽ പശുവിനെ കൊല്ലുന്നത് ചായ കുടിക്കുന്നവരാണ്. ചായ കുടിക്കാത്തപ്പോഴും ഞങ്ങൾ ജീവിച്ചിരുന്നു. നമ്മുടെ പൂർവ്വികർ മരിച്ചിരുന്നോ? ഇന്നും പലരും ചായ കുടിക്കാറില്ല, അപ്പോൾ അവർക്ക് എന്ത് സംഭവിച്ചു? നിങ്ങൾ ചെയ്യുന്നതിന്റെ ഇരട്ടി ജോലി അവർ ചെയ്യുന്നുണ്ടാകണം. " സാധ്വി തുടർന്നു പറഞ്ഞു, ചായ കുടിക്കാത്തത് തലവേദനയാണെങ്കിൽ, അങ്ങനെയാകട്ടെ. നമ്മുടെ തല പൊട്ടിത്തെറിച്ചാലും ഞങ്ങൾ ചായ കുടിക്കില്ല."- സാധ്വി അനുയായികളോട് പറഞ്ഞു.





വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് സാധ്വി നേരിടുന്നത്. അസംബന്ധം പ്രചരിപ്പിച്ച് സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണ് ഇവരെപ്പോലുള്ളവർ ചെയ്യുന്നതെന്ന് നിരവധിപേർ പ്രതികരിച്ചു. എന്തും വിളിച്ചുപറഞ്ഞ് ശ്രദ്ധനേടാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും വിമർശനമുണ്ട്.


രാജസ്ഥാൻ സ്വ​ദേശിയാണ് സാധ്വി. ഇസ്കോൺ പ്രസ്ഥാനവുമായി ചേർന്നാണ് ഇവർ പ്രധാനമായും പ്രവർത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home