ഇന്ത്യ മുന്നണിയിൽ ഡിഎംകെ തുടരില്ല: ടികെഎസ് ഇളങ്കോവൻ

ചെന്നെെ: കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിയിൽ തുടരില്ലെന്ന് എം കെ സ്റ്റാലിൻറെ നേതൃത്വത്തിലുള്ള ഡിഎംകെ. ഭാവിയിൽ ബിജെപി വിരുദ്ധസഖ്യം രൂപീകരിച്ചേക്കാമെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.ഡിഎംകെയുടെ സഖ്യകക്ഷികളായ കോൺഗ്രസും മുസ്ലിം ലീഗും വിസികെയും ഇപ്പോൾ തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിൻറെ ഭാഗമാണ്.
ആം ആദ്മി പാർട്ടിയും ഇന്ത്യാ മുന്നണിയിൽനിന്ന് പിന്മാറിയിരുന്നു. ഇപ്പോൾ ഡിഎംകെയും- ഇളങ്കോവൻ പറഞ്ഞു.കോൺഗ്രസ് നിലപാടുകളാണ് മുന്നണി ഉപേക്ഷിക്കുന്നതിനു കാരണം. ഒട്ടേറെ കക്ഷികൾ ഇപ്പോൾത്തന്നെ ഇന്ത്യാ സഖ്യത്തിൽനിന്നു പിന്മാറിയിട്ടുണ്ട്. ഡിഎംകെയും സമാന വഴി പിന്തുടരുന്നുവെന്നുമാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments