print edition എഐ ഉപയോഗിച്ചാല്‍ കോടതിയോട് പറയണം; തെറ്റിയാൽ നടപടി

ന്യൂഡൽഹി: നിയന്ത്രണമില്ലാതെ ജുഡീഷ്യൽ സംവിധാനത്തിൽ നിർമിത ബുദ്ധി (എഐ) ഉപയോഗിക്കുന്നത് തടയാൻ കരട് ചട്ടക്കൂട് പുറത്തിറക്കി സുപ്രീംകോടതി. ജൂൺ 20വരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. നിയന്ത്രിതമായി എഐ ഉപയോഗിക്കാമെങ്കിലും അതിന്റെ നിയന്ത്രണം ജഡ്‌ജിമാർക്ക് നൽകുംവിധമാണ് ചട്ടക്കൂട്.
അഭിഭാഷകർക്ക് വാദങ്ങളും തെളിവുകളും തയ്യാറാക്കാൻ എഐ ഉപയോഗിക്കാമെങ്കിലും സമർപ്പിക്കുന്പോൾ തന്നെ ഇക്കാര്യം ജഡ്‌ജിയെ അറിയിണം. ഉപയോഗിച്ച എഐ സാങ്കേതിക വിദ്യ, അതിന്റെ സ്വഭാവം, എത്ര പരിധിവരെ ഉപയോഗിച്ചു തുടങ്ങിയ ചോദ്യം കോടതിക്ക് ഉന്നയിക്കാം. അതേസമയം എഐ ഉപയോഗിച്ചുള്ളവയിൽ വസ്‌തുതാപരമായ പിഴവുണ്ടായാൽ അഭിഭാഷകനും കക്ഷിക്കും സാങ്കേതിക പിഴവാണെന്നുകാട്ടി തടിയൂരാനാകില്ല. അവർക്കെതിരെ നടപടിയുണ്ടാകും. ഗവേഷണം, വിധിന്യായം, രേഖകൾ എന്നിവയുടെ വിവർത്തനം, ഹർജി ട്രാഫ്‌റ്റിങ്, ചാറ്റ്ബോട്ടുകൾ തുടങ്ങിയവയ്‌ക്കും എഐ ഉപയോഗിക്കാം.










0 comments