Deshabhimani

print edition ‘ദിമാഗി നക്‌സൽ’ പ്രചാരണവുമായി ബിജെപി; എതിർക്കുന്നവരെ അധിക്ഷേപിക്കുന്നു

bjp statement on kejriwal
വെബ് ഡെസ്ക്

Published on Aug 30, 2026, 01:30 AM | 1 min read

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ‘ദിമാഗി നക്‌സൽ’ ഉള്ളടക്കം വ്യാപകമായി പ്രചരിപ്പിച്ച്‌ ബിജെപി. ബിജെപിയുടെ സംസ്ഥാന ഹാൻഡിലുകളിലുൾപ്പെടെ ഇവയുണ്ട്‌. രാഷ്‌ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, കലാകാരൻമാർ‍ എന്നിവരെയാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌. പ്രചാരണം കൊഴുപ്പിക്കാൻ സിനിമകളിലെയും വെബ് സീരീസുകളിലെയും അക്രമ രംഗങ്ങളും ബിജെപി ഐടി സെൽ ഉപയോഗിക്കുന്നു.


ബിജെപി ഗോവ ഘടകം പുറത്തുവിട്ട വീഡിയോ രാഹുൽ ഗാന്ധി‍‍, അരവിന്ദ്‌ കെജ്‌രിവാൾ, രാജ്‌ദീപ്‌ സർദേശായ്‌, പ്രകാശ്‌ രാജ്‌, ധ്രുവ്‌ റാഠി, വിശാൽ ദൽദാനി, അഭിജീത്ത്‌ ദിപ്‌കെ, സ‍ൗരവ്‌ ദാസ്‌, അശുതോഷ്‌ റാങ്ക, പ്രൊഫ. നന്ദിത നരൈൻ എന്നിവരെ ദിമാഗി നക്‌സൽ ആയി ചിത്രീകരിക്കുന്നു. അക്രമത്തെയും സായുധ കലാപങ്ങളെയും പിന്തുണക്കുന്നവർ, ഭീകരവാദികളോട് അനുഭാവം കാണിക്കുന്നവർ, രാജ്യത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്നിവരാണ്‌ ദിമാഗി നക്‌സൽ എന്നാണ്‌ വീഡിയോയിൽ പറയുന്നത്‌.


മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്‌ദീപ്‌ സർദേശായിയെ വീഡിയോയിൽ ഉൾപ്പെടുത്തിയതിനെ എഡിറ്റർമാരുടെ സംഘടന എഡിറ്റേഴ്‌സ്‌ ഗിൽഡ്‌ അപലപിച്ചു. പ്രൊഫ. നന്ദിതയെ ലക്ഷ്യമിട്ടത്‌ തത്ത്വാധിഷ്ഠിത എതിർപ്പിനെപോലും രാജ്യസുരക്ഷയ്ക്ക്‌ ഭീഷണിയായി ചിത്രീകരിക്കാനാണെന്ന്‌ സർവകലാശാല അധ്യാപകരുടെ സംഘടന ഐഫക്ടോ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home