ad
Deshabhimani

print edition സെൻസസ്‌ തുടങ്ങി; കേരളത്തിൽ ജൂൺ 16 മുതല്‍

census 2027
വെബ് ഡെസ്ക്

Published on Apr 02, 2026, 12:00 AM | 1 min read

ന്യ‍ൂഡൽഹി: 15 വർഷത്തിനുശേഷം രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ്‌ നടപടികൾ തുടങ്ങി. സെൻസസ്‌ 2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക്‌ സ്വയം വിവരം രേഖപ്പെടുത്താനുള്ള സെൽഫ്‌ എന്യുമെറേഷൻ നടപടികളാണ്‌ തുടങ്ങിയത്. ആൻഡമാൻ ആൻഡ്‌ നിക്കോബാർ‍‍, ഡൽഹി, കർണാടക‍‍ം, ഗോവ, ലക്ഷദ്വീപ്‌, മിസോറം, ഒഡിഷ, സിക്കിം എന്നിവിടങ്ങളിലാണ്‌ നടപടികൾ ആരംഭിച്ചത്‌. കേരളത്തിലെ നടപടിക്രമങ്ങൾ ജൂൺ 16ന്‌ തുടങ്ങും. രാജ്യത്തെ 16–ാമത്തെയും സ്വാതന്ത്ര്യലബ്‌ധിക്കുശേഷം എട്ടാമത്തെയും സെൻസസാണ്‌. ആദ്യ സന്പൂർണ ഡിജിറ്റൽ സെൻസസാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home