ad
Deshabhimani

ജഗ്ദീപ് ധൻഖർ ഫാം ഹൗസിൽ തന്നെ, അഞ്ചു മാസം പിന്നിട്ടിട്ടും മൗനം വിടാതെ കേന്ദ്ര സർക്കാർ

dhankar
വെബ് ഡെസ്ക്

Published on Dec 30, 2025, 03:13 PM | 2 min read

രാജ്യത്തിന്റെ ഉപരാഷ്ട്രപതി പദവിയിലിരുന്ന ജഗ്ദീപ് ധൻഖറിന് ഇനിയും അർഹതപ്പെട്ട വീടും ഓഫീസ് സ‍ൗകര്യങ്ങളും അനുവദിക്കാതെ കേന്ദ്ര സർക്കാർ. അഞ്ച് മാസം പിന്നിട്ടിട്ടും സ്വകാര്യ ഫാം ഹൗസിൽ കഴിയേണ്ട അവസ്ഥയിലാണ് മുൻ രാഷ്ട്രപതി.


ജൂലൈയിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ധൻഖറിന് ഇതുവരെ ഔദ്യോഗിക വസതി നൽകിയിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.


ഈ വർഷത്തെ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21 ന് ആണ് ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞത്. ആഴ്ചകൾക്ക് ശേഷം തന്നെ അദ്ദേഹം ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ വൈസ് പ്രസിഡന്റിന്റെ എൻക്ലേവിൽ നിന്നും ഇറങ്ങി. സെപ്തംബറിൽ തെക്കൻ ഡൽഹിയിലെ ഛത്തർപൂർ പ്രദേശത്തുള്ള സ്വകാര്യ ഫാംഹൗസിലേക്ക് താമസം മാറി.


ഇപ്പോഴും അതേ ഫാം ഹൗസിൽ തുടരുന്ന സാഹചര്യമാണ്. ഛത്തർപൂരിലെ ഗദയ്പൂർ പ്രദേശത്തുള്ള ഈ ഫാംഹൗസ് ഐഎൻഎൽഡി നേതാവ് അഭയ് ചൗട്ടാലയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്.


മുൻ വൈസ് പ്രസിഡന്റുമാർക്ക് അർഹമായ ഔദ്യോഗിക വസതി ആവശ്യപ്പെട്ട് ഓഗസ്റ്റ് 22 ന് ധൻഖർ ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. പക്ഷെ പ്രതികരണം ഉണ്ടായില്ല. ഇപ്പോഴും 74 കാരനായ അദ്ദേഹത്തോട് അതേ അവഗണന തുടരുന്നു.


എ.പി.ജെ അബ്ദുൾ കലാം റോഡിലെ ഔദ്യോഗിക ബംഗ്ലാവുകളിലെ വലിയ വിഭാഗമായ ടൈപ്പ്-8 വസതിയാണ് അദ്ദേഹത്തിന് അനുവദിച്ചിരുന്നത്. അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി ഏകദേശം മൂന്ന് മാസമെടുക്കുമെന്നായിരുന്നു വിശദീകരണം. എന്നാൽ അഞ്ച് മാസം പിന്നിട്ടിട്ടും നടപടികളായില്ല.


മുൻ ഉപരാഷ്ട്രപതി എന്ന നിലയിൽ, ധൻഖറിന് പ്രതിമാസം ഏകദേശം 2 ലക്ഷം രൂപ പെൻഷനും ഒരു ടൈപ്പ് VIII ബംഗ്ലാവും നൽകേണ്ടതാണ്. മാത്രമല്ല ഒരു പേഴ്‌സണൽ സെക്രട്ടറി, ഒരു അഡീഷണൽ പേഴ്‌സണൽ സെക്രട്ടറി, ഒരു പേഴ്‌സണൽ അസിസ്റ്റന്റ്, ഒരു ഫിസിഷ്യൻ, ഒരു നഴ്‌സിംഗ് ഓഫീസർ, നാല് പേഴ്‌സണൽ അറ്റൻഡന്റുകൾ എന്നിവയ്ക്കും അർഹതയുണ്ട്.


മുൻ ഉപരാഷ്ട്രപതി മരിച്ചാൽ, അവരുടെ പങ്കാളിക്ക് പോലും ഒരു ചെറിയ ടൈപ്പ് VII വീട് ലഭിക്കാൻ നിയമ പ്രകാരം അർഹതയുണ്ട്.  


വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഒരു മാസത്തിനു ശേഷം, ജഗ്ദീപ് ധൻഖർ തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് ദന്തഡോക്ടറെ കാണാൻ എന്നു പറഞ്ഞ് ഇറങ്ങിപ്പോയി എന്നയിരുന്നു വാർത്തകൾ. മണിക്കൂറുകൾക്ക് ശേഷം ഡൽഹിയിലെ ഛത്തർപൂർ എൻക്ലേവിലുള്ള ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) മേധാവി അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസിലേക്ക് എത്തിച്ചേർന്നു. അങ്ങോട്ട് താമസം മാറിയതായി അറിയിച്ചു.


ഇതിനിടെ, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ എവിടെയാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് ശിവസേന-യുബിടി നേതാവ് സഞ്ജയ് റൗട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയത് വാർത്തയായി. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് അറിയിച്ച്, സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു.


ധൻഖറും ചൗട്ടാലയും തമ്മിലുള്ള ബന്ധം ഏകദേശം 40 വർഷം പഴക്കമുള്ളതാണ്. 1989 മുതൽ ഇത് തുടരുന്നു. ഹരിയാനയിലെ മുൻനിര ജാട്ട് നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന മുത്തച്ഛൻ ദേവിലാൽ അഭയ് ചൗട്ടാലയുടെ മുത്തച്ഛനാണ്. ധൻഖർ എപ്പോഴും ദേവിലാലിനെ തന്റെ "ഉപദേഷ്ടാവ്" എന്നാണ് വിളിച്ചിരുന്നത്.


മുൻ ഉപരാഷ്ട്രപതി, മുൻ എംപി, രാജസ്ഥാൻ നിയമസഭയിലെ മുൻ അംഗം എന്നീ നിലകളിൽ ധൻഖറിന് മൂന്ന് പെൻഷനുകൾക്ക് അർഹതയുണ്ട്. 1989 മുതൽ 1991 വരെ രാജസ്ഥാനിലെ ജുൻജുനു നിയോജകമണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു. 1993 മുതൽ 1998 വരെ സ കിഷൻഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയി. പശ്ചിമ ബംഗാളിൽ ഗവർണറുമായി.

 

മുൻ ഉപരാഷ്ട്രപതി, മുൻ എംപി, രാജസ്ഥാൻ നിയമസഭയിലെ മുൻ അംഗം എന്നീ നിലകളിൽ ധൻഖറിന് മൂന്ന് പെൻഷനുകൾക്ക് അർഹതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ പശ്ചിമ ബംഗാൾ ഗവർണർ ആയതോടെ നിയമസമാജികർക്കായുള്ള പെൻഷൻ അർഹത മുടങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home