ad
Deshabhimani

പശ്ചിമേഷ്യൻ പ്രതിസന്ധി: അധിക ചാർജുകൾ ഈടാക്കാരുതെന്ന് കപ്പൽ കമ്പനികളോട് ഡിജിഎസ്

shipping

പ്രതീകാത്മ ചിത്രം

വെബ് ഡെസ്ക്

Published on Mar 10, 2026, 09:01 PM | 1 min read

മുംബൈ : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കപ്പൽ കമ്പനികൾക്കും ഓപറേറ്റർമാർക്കും പുതിയ നിർദേശം. അവസരോചിതമായ കൊള്ളലാഭം ലക്ഷ്യംവച്ചുള്ളതും സുതാര്യമല്ലാത്തതുമായ വില വർധനവിൽ നിന്ന് പിന്തിരിയണമെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറൽ.


ബാധകമായ എല്ലാ ചാർജുകളുപ്പറ്റിയുള്ള വിവരങ്ങൾ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും മറ്റു ​ഗുണഭോക്താക്കാൾക്കും മുൻകൂട്ടി വ്യക്തമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ന്യായമായ വ്യാപാര രീതികൾ പാലിക്കണമെന്നും കയറ്റുമതി - ഇറക്കുമതി മേഖലയിൽ തർക്കങ്ങൾക്ക് ഇടയാക്കുന്ന തരത്തിലുള്ള നിരക്കുകൾ ഈടാക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.


കയറ്റുമതി ഇറക്കുമതി മേഖലയിലെ ​ബന്ധപ്പെട്ട കമ്പനികളിൽ നിന്ന് ലഭിച്ച പരാതികളെ തുടർന്നാണ് ഡിജിഎസ് ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചത്. കപ്പൽ കമ്പനികളും ഏജന്റുമാരും അടിസ്ഥാന നിരക്കുകൾക്ക് പുറമെ അധിക അനുബന്ധ ചാർജുകൾ ഈടാക്കുന്നു എന്നായിരുന്നു പരാതി.


ഇത്തരത്തിൽ ഈടാക്കുന്ന അധിക നിരക്കുകൾ സുതാര്യമല്ലെന്നും നിലവിലെ സാഹചര്യം മുതലെടുക്കുന്നതാണ്. ഇത് ലോജിസ്റ്റിക്സ് മേഖലയിലെ ഇടപാട് ചെലവ് വർധിക്കാൻ കാരണമാകുന്നുവെന്നും അധികൃതർ വ്യക്തമാക്കി. മാത്രമല്ല, നിലവിലെ പശ്ചിമേഷ്യൻ സംഘർഷം മുതലെടുത്ത് ഇവർ അധിക ലാഭം കൊയ്യാൻ ശ്രമിക്കുന്നതായും ഡിജിഎസ് വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home