print edition വോട്ടർപ്പട്ടികയിൽ പേര് വെട്ടി; ദയാവധത്തിന് അഭ്യർഥിച്ച് 6 പേർ

കൊൽക്കത്ത: ‘പാസ്‌പോർടും പെൻഷൻ രേഖകളും ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക രേഖകളുണ്ടായിട്ടും പേര് വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. തടങ്കൽ പാളയത്തേക്കാൾ നല്ലത് ദയാവധമാണ്. അതുകൊണ്ടാണ് മരിക്കാൻ അനുമതി തേടി രാഷ്‌ട്രപതിയെ സമീപിക്കുന്നത്’ – 20 വർഷത്തോളം ഗോചാർ ഭഗവതി ഗേൾസ് സ്കൂളിൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ച തൈബുന്നീസ ബീഗം പറയുന്നു. വോട്ടർപ്പട്ടികയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ആറാംബാഗിൽ നിന്ന് തൈബുന്നിസ ബീഗം അടക്കം ആറുപേരാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ദയാവധത്തിന് അഭ്യർഥിച്ചത്.
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന(എസ്‌ഐആർ) നടപടികൾക്ക് ശേഷമാണ് ഇവരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കിയത്. അരംബാഗ് മുൻസിപ്പാലിറ്റിയിലെ ആറാം വാർഡിൽ നിന്നുമാത്രം 206 പേരുടെ പേരുകൾ ഇത്തരത്തിൽ വെട്ടിമാറ്റി. വോട്ടർപ്പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതോടെ തടങ്കൽ പാളയങ്ങളിലേക്ക് പോകേണ്ടിവരുമെന്ന ഭീതിയിലാണ് ഇവർ ഈ കടുത്ത തീരുമാനമെടുത്തത്.










0 comments