ad
Deshabhimani

ഡൽഹിയിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

Delhi.jpg
വെബ് ഡെസ്ക്

Published on Apr 17, 2026, 04:52 PM | 1 min read

ന്യൂഡൽഹി: കൊടുംചൂടിൽ വെന്തുരുകുന്ന ദേശീയ തലസ്ഥാനത്തിന് ആശ്വാസമായി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഡൽഹിയിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നഗരത്തിൽ 'യെല്ലോ അലർട്ട്' പ്രഖ്യാപിച്ചു.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയ ഡൽഹിയിൽ മഴയെത്തുന്നത് വലിയ ആശ്വാസമാകും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.


അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും രാത്രിയോടെ താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. മഴ പെയ്യുന്നതോടെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ അളവ് കുറയുമെന്നും വായുനിലവാരം മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.


എന്നാൽ ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മരങ്ങൾക്കും വൈദ്യുത പോസ്റ്റുകൾക്കും താഴെ നിൽക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home