Deshabhimani

ഓഡി കാർ വാടകയ്ക്കെടുത്ത് 17 കാരന്റെ സാഹസിക ഡ്രൈവിങ്; 3 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, ഒരു മരണം

Audi Car Accident

Photo: NDTV

വെബ് ഡെസ്ക്

Published on Oct 08, 2026, 09:49 PM | 1 min read

ന്യൂഡൽ​ഹി: 17 കാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. 45 കാരനായ ഉമാശങ്കർ എന്നയാളാണ് മരിച്ചത്. മറ്റ് മൂന്നു വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചതിനു ശേഷമാണ് ഉമാശങ്കറിന്റെ ദേഹത്തേയ്ക്ക് വാഹനം പാഞ്ഞുകയറിയത്. സുഹൃത്തിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് 17 കാരൻ ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്ത ഓഡി കാർ ആണ് അപകടത്തിൽപ്പെട്ടത്. 16,000 രൂപയ്ക്കാണ് വാഹനം വാടകയ്ക്ക് എടുത്തത്.


അപകടത്തെ തുടർന്ന്, ആഡംബര കാർ പിടിച്ചെടുക്കുകയും പ്രായപൂർത്തിയാകാത്ത ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ വീഡിയോ കോൺഫറൻസിലൂടെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. മുഴുവൻ സമയവും വാഹനം ഓടിച്ചിരുന്നത് 17 കാരൻ ആയിരുന്നോ ഏതെങ്കിലും ഘട്ടത്തിൽ മറ്റാരെങ്കിലും വാഹനം ഓടിച്ചിരുന്നോ എന്ന കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.


പ്രായപൂർത്തിയാകാത്തയാൾക്ക് കാർ വാടകയ്ക്ക് നൽകിയ കമ്പനിയുടെ ഇ‌ടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാർ ബുക്ക് ചെയ്ത നടപടിക്രമം, പ്രായം സ്ഥിരീകരിച്ചത്, ഡ്രൈവിങ് ലൈസൻസ് പരിശോധന, വാഹനം കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ കമ്പനിയിൽ നിന്ന് വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home